ബ്ലൗസ് ഇല്ലാതെ ചേലമാത്രം ഉടുക്കേണ്ട രംഗമായിരുന്നു അത്, അന്ന് ശോഭന അത് നിരസിച്ചു!

മലയാള സിനിമയിലെ മികച്ച നടികളിൽ ഒരാൾ ആണ് ശോഭന. നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നുവെങ്കിൽ മണിച്ചിത്രത്താഴ് എന്ന ചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ശോഭനയെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം തുറന്ന് പറയുകയാണ് സിനിമ തിരക്കഥാകൃത്തായ ജോൺ പോൾ. ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ,

ഒരിക്കൽ ഞാനും ബാലു മഹേന്ദ്രനും തമ്മിൽ ഒരു ചിത്രത്തിന്റെ കഥ സംസാരിക്കുകയായിരുന്നു. അപ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. കാടിന്റെ സമീപത്ത് താമസിക്കുന്ന ഒരു ശുദ്ധ നാട്ടിൻ പുറത്ത് കാരി പെണ്ണ് എന്ന ചിന്ത അപ്പോഴാണ് ഉണ്ടാകുന്നത്. ആ കഥാപാത്രത്തിനായി വിരിഞ്ഞ ശരീരം ഉള്ള ഒരു നായികയെ വേണമായിരുന്നു. അതും അധികം ആരും കണ്ടു പരിചയമില്ലാത്ത പെൺകുട്ടിയാവണം. അതിനായി ആദ്യം തന്നെ ഞങ്ങൾ ശോഭനയെ പരിഗണിച്ചിരുന്നു.  വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന വേഷത്തിൽ വേണം തുളസി എന്ന് ആയിരുന്നു ബാലു വിചാരിച്ചിരുന്നത്. കാടിന്റെ സമീപം താമസിക്കുന്ന പെൺകുട്ടികൾ അങ്ങനെ ആയിരുന്നല്ലോ. എന്നാൽ ആ കാര്യം ശോഭനയോട് പറഞ്ഞപ്പോൾ ശോഭന അത്തരത്തിലുള്ള വേഷം ധരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

എന്നാൽ അതിനു ശേഷം ശോഭന അതെ വേഷം ധരിച്ച് കുറച്ച് ചിത്രങ്ങളിൽ എത്തിയിട്ടുണ്ടായിരുന്നു. ഇതിനെകുറിച്ച് ഞാൻ ഒരിക്കൽ ശോഭനയോട് ചോദിച്ചപ്പോൾ ശോഭന പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നല്ലോ’ എന്നുമാണ്.

Sreekumar

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

38 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

46 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago