മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ താരമാണ് ശോഭന. ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് ശോഭന എത്തിയത്. തുടർന്ന് നൃത്തവും അഭിനയവും കൊണ്ട് മലയാളി മനസ്സിൽ മാത്രമല്ല, ഇന്ത്യൻ സിനിമാരാധകരുടെ മനസ്സിൽ തന്നെ ശോഭന കുടി കേറുകയായിരുന്നു. ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ച ശോഭന ഇടക്കാലത്ത് വെച്ച് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.