Categories: Film News

മാന്യമായി വസ്ത്രം ധരിക്കാന്‍ ഹൃത്വികിന്റെ മുന്‍ഭാര്യാ സഹോദരി : നടിയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ എന്ത് പരീക്ഷണങ്ങള്‍ക്കും മടി കാണിക്കാത്ത താരമാണ് നടി ഉര്‍ഫി ജാവേദ്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളില്‍ സ്ഥിരം വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ടെങ്കിലും താരം അതൊന്നും ഗൗനിക്കാറില്ല. എന്നാല്‍ ഒടുവിലുണ്ടായ സോഷ്യല്‍ മീഡിയ വിമര്‍ശനത്തിന് കടുത്ത മറുപടിയാണ് ഉര്‍ഫി നല്‍കിയത്.

ഹൃത്വിക്കിന്റെ മുന്‍ ഭാര്യയായ സുസൈന്‍ ഖാന്റെ സഹോദരിയും പ്രമുഖ ഡിസൈനറുമായ ഫറയാണ് ഇത്തവണ ഉര്‍ഫിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘ഇക്കാര്യം പറയുന്നതില്‍ എന്നോട് ക്ഷമിക്കണം. ഈ പെണ്‍കുട്ടിയുടെ അരോചകമായ വസ്ത്രധാരണത്തിന് ശാസിക്കേണ്ടത് അനിവാര്യമാണ്. ആളുകള്‍ അവളെ പരിഹസിക്കുകയാണ്. എന്നാല്‍ ആളുകള്‍ അവളുടെ വസ്ത്രധാരണം ഇഷ്ടപ്പെടുന്നുവെന്നാണ് അവള്‍ കരുതുന്നത്. ആരെങ്കിലും ഇവളെ പറഞ്ഞു മനസിലാക്കൂ’ എന്നായിരുന്നു ഇന്‍സ്റ്റായില്‍ ഫറയുടെ കമന്റ്. ഇതിന് ഉര്‍ഫി ജാവേദ് നല്‍കിയ മറുപടി ചര്‍ച്ചയാവുകയാണ്.

ഒരു മിനി സ്ട്രാപ്പ്ലെസ് വസ്ത്രമണിഞ്ഞുള്ള ഒരു വീഡിയോയാണ് ഉര്‍ഫി പങ്കുവച്ചിരിക്കുന്നത്. തന്റെ വസ്ത്രധാരണം അരോചകമാണെന്ന് ഇന്‍സ്റ്റാഗ്രാിമിലെ ചില ‘ബിറ്റ്ചി’ ആന്റിമാര്‍ പറയുന്നു. ഇപ്പോള്‍ വസ്ത്രധാരണം ശരിയായോ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Vishnu