ഷെയിൻ നിഗം   എന്നെ കരണത്തടിച്ചു! അനുഭവം പങ്കുവെച്ചു നടി ശ്രെദ്ധ ഗോകുൽ 

Follow Us :

നടൻ ഷെയിൻ നിഗത്തോടൊപ്പം നടി ശ്രെദ്ധ ഗോകുകലിന്റെ  ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.  മലയാള ടെലിവിഷൻ സീരിയലുകളിൽ ഏറെ ഹിറ്റായ  ഹലോ  കുട്ടിച്ചാത്തന്‍ എന്ന സീരിയളിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാല താരമായിരുന്നു ശ്രദ്ധ ഗോകുൽ, ഈ സീരിയലില്‍ അഭിനയിച്ച കുട്ടികളില്‍ പ്രധാന താരം ഷെയിന്‍ നിഗമായിരുന്നു. നടനുമായുള്ള അഭിനയ സമയത്ത് ചില കാര്യങ്ങളാണ് ശ്രെദ്ധ പങ്കുവെച്ചത്. ഷെയിന്‍  പണ്ട് ഷൂട്ടിംഗിനിടെ തന്നെ  തല്ലി

ശ്രെദ്ധ പറയുന്നു,  ഷെയിനെ പറ്റി ആദ്യം ഓര്‍മ വരുന്നത് എനിക്ക് ഒരു അടി തന്നിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിന്റെ ഇടയ്ക്ക് വെച്ചായിരുന്നു  ഷൂട്ടിംഗ് നടന്നത്.  ഇവന്‍ ആ സമയത്ത് വെള്ളം എടുത്ത് എന്റെ മേലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. കണ്ടിന്യുറ്റി കളയുന്നു എന്ന് പറഞ്ഞ് സര്‍ എന്നെ വഴക്ക് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ ഷെയിനിനെ ചെറുതായി ഒന്ന് തള്ളി. ഷെയിന്‍ താഴേക്ക് വീണു. അവിടുന്ന് എഴുന്നേറ്റ് പഠേ എന്ന് ഒരു അടി. നേരെ കവിളില്‍ വന്നാണ് അടി കൊണ്ടത്. തന്റെ ഭാഗത്തും തെറ്റുണ്ട് തള്ളിയിട്ടിട്ടാണ് അങ്ങനെ സംഭവിച്ചത്

എന്നാല്‍ അതിന് ശേഷം താൻ ആരെയും അടിച്ചിട്ടൊന്നുമില്ലെന്ന് ഷെയിന്‍ നിഗവും  പറയുന്നു.ഡോക്ടര്‍ ആയ ശ്രദ്ധ ഗോകുൽ അടുത്തിടെ ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ ഷെയിൻ  നിഗമിനെ കാണാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ശ്രദ്ധ പറയുന്നു, ഷെയിനിനെ കാണാന്‍ ഡ്യൂട്ടിക്കിടയില്‍ നിന്ന് താൻ ഓടി വന്നതാണ്. സ്റ്റാറിനെ കാണാന്‍ ഒരു ചാന്‍സ് കിട്ടുമ്പോള്‍ വരണ്ടേ അതാണ് താൻ വന്നത് ശ്രെദ്ധ പറയുന്നു