നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സുഹൃത്തുക്കള്‍ക്കും ഭര്ത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ്‍ പങ്കുവയ്ക്കാറുണ്ട്. കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവമാണ് ശ്രിയ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശ്രിയ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സ്പെയിനിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടപ്പോള്‍ തന്നെ ബാഴ്സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു.ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ തങ്ങളോട് വേഗം ആശുപത്രിയില്‍ നിന്ന് പോകാന്‍ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍തന്നെ ഐസോലോഷനില്‍ കഴിയാന്‍ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. നിലവില്‍ സ്പെയിനിന്റെ അവസ്ഥ വളരെ മോശമാണ്- ശ്രിയ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…