ഭർത്താവിന് കോവിഡ് സംശയുവുമായി ആശുപത്രിയിൽ എത്തിയ ശ്രിയയോട് ഡോക്ടർമാർ പറഞ്ഞത് മറ്റൊന്ന് ….!!

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ്‍ പങ്കുവയ്ക്കാറുണ്ട്. കൊറോണ…

shreya-saran

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ്‍ പങ്കുവയ്ക്കാറുണ്ട്. കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവമാണ് ശ്രിയ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശ്രിയ ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സ്‌പെയിനിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ആന്‍ഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടപ്പോള്‍ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

shriya saran

എന്നാല്‍ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു.ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ തങ്ങളോട് വേഗം ആശുപത്രിയില്‍ നിന്ന് പോകാന്‍ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് പകരാന്‍ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍തന്നെ ഐസോലോഷനില്‍ കഴിയാന്‍ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. നിലവില്‍ സ്പെയിനിന്റെ അവസ്ഥ വളരെ മോശമാണ്- ശ്രിയ പറയുന്നു.