എന്റെ കൊച്ചിന് എന്റെ രൂപവും അവളുടെ സ്വഭാവവും ആണ്

നിരവധി ആരാധകരുള്ള താരമാണ് ശ്രുതി ലക്ഷ്മി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് ശ്രുതി. നിരവധി പരമ്പരകളിലും സിനിമകളിലും എല്ലാം ശ്രുതി ലക്ഷ്‌മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിലും ശ്രുതി ലക്ഷമി പങ്കെടുത്തിരുന്നു. നിരവധി ആരാധകരെയാണ് താരം ബിഗ് ബോസ്സിൽ കൂടി സ്വന്തമാക്കിയത്. ഷോയുടെ ഭാഗമായി ചില വിമർശനങ്ങൾ ഒക്കെ ശ്രുതി ലക്ഷ്മിക്ക് നേരിടേണ്ടി വന്നെങ്കിലും അതിനെ അതിന്റേതായ സെൻസിലും പ്രാധാന്യത്തിലും മാത്രമേ ശ്രുതി ലക്ഷ്മി എടുത്തിട്ടുള്ളയിരുന്നു. ശ്രുതിയുടെ അനുജത്തി ശ്രീ ലയയും അഭിനയത്തിൽ സജീവമാണ്.

കുട്ടിമാണി എന്ന പരമ്പരയിൽ കൂടിയാണ് ശ്രീലയ പ്രേക്ഷക ശ്രദ്ധനേടുന്നത് . വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ശ്രീലയ ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. അടുത്തിടെ ഇവർക്ക് ഒരു മകൾ കൂടി ജനിച്ചിരുന്നു. മിൻസാര എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ശ്രുതിയും ശ്രീലയയും പങ്കെടുത്ത ഒരു അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും. ബിഗ് ബോസ്സിൽ താൻ പോയ ദിവസങ്ങളിൽ തനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തിരുന്നത് കെവിനെയും മിൻസാരയെയും ആണെന്നാണ് ശ്രുതി ലക്ഷ്മി പറയുന്നത്.

തന്റെ മകൾക്ക് തന്റെ രൂപവും ചിറ്റയുടെ സ്വഭാവവും ആണെന്നാണ് ശ്രീലയ പറയുന്നത്. ശ്രുതിയുടെ വലിയ ആത്മബന്ധം ആണ് അവൾക്ക് ഉള്ളത് എന്നും ശ്രുതിയെ കാണുമ്പോൾ അവൾ ചിലപ്പോഴൊക്കെ ലിപി ലിപി എന്ന് പറയും. അത് ലിപ്സ്റ്റിക്കിന് ആണ്. മറ്റു ചിലപ്പോൾ മേക്കപ്പ് എന്നാണ് പറയുന്നത്. ശ്രുതി ഫുൾ മേക്കപ്പ് ആണെന്ന് അവൾക്ക് വരെ അറിയാം എന്നും ശ്രീലയ പറയുന്നു. ശ്രുതിയുടെ സ്വഭാവം അത് പോലെ അവൾക്ക് കിട്ടിയിട്ടുണ്ട് എന്നും ഇരുവരും പറയുന്നു.