‘ആകെ കഴിക്കാൻ പറ്റുന്നത് മുട്ട മാത്രമാണ്, മുട്ടക്കള്ളി എന്ന പേരും കിട്ടി’; ബി​ഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പറഞ്ഞ് ശ്വേത മേനോൻ‌

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ശ്വേത മേനോൻ. ബി​ഗ് ബോസിൽ അടക്കം പങ്കെടുത്ത ഇപ്പോൾ ഷോകളിൽ നിറസാന്നിധ്യമാണ് താരം. മലയാളം ബിദ​ഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ എൻട്രി കൂടിയാണ് ശ്വേത. ഇപ്പോൾ പുതിയ സീസൺ ബി​ഗ് ബോസ് അണിയറയിൽ ഒരുങ്ങവേ തന്റെ ഷോയിലെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

ബിഗ് ബോസിലേക്ക് ക്ഷണിച്ചപ്പോൾ പതിമൂന്നാമതായി കയറുന്ന മത്സരാർഥിയായിരിക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് ശ്വേത പറഞ്ഞു. ‘വളരെ പെട്ടെന്നാണ് ഒന്നാമത്തെ മത്സരാർഥി ഞാനാണെന്ന് പറയുന്നത്. എന്നെ പറ്റി ആളുകൾക്ക് കുറെ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അവിടെ നിന്നാൽ ഒന്നാം സ്ഥാനം ഞാൻ കൊണ്ട് പോകുമെന്നാണ് പലരും കരുതിയത്. പക്ഷേ എനിക്ക് അവിടെ അധിക നേരം നിൽക്കാനാവില്ലെന്ന് കൃത്യമായി അറിയാമായിരുന്നു’ – നടി പറഞ്ഞു.

‘രണ്ട് ആഴ്ച കൊണ്ട് ബിഗ് ബോസിൽ നിന്നും തിരികെ വീട്ടിലെത്തുമെന്ന് കരുതിയാണ് പോയത്. ശരിക്കും അതൊരു നല്ല ഷോയാണ്. ലാലേട്ടൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ എന്നെ ആണ് കാണാൻ പോകുന്നത് എന്നാണ് പറഞ്ഞത്. അങ്ങനൊരു വഴിയിലൂടെ നടക്കുമ്പോഴാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നത്. അങ്ങനെ ഒരു ഇടം ആയിരുന്നു ബിഗ് ബോസ്. അതിനകത്ത് ചെന്നതിന് ശേഷം ആദ്യത്തെ ക്യാപ്റ്റനും ഞാനായിരുന്നു’ – ശ്വേത കൂട്ടിച്ചേർത്തു.

മുട്ടക്കള്ളി എന്നാണ് ബി​ഗ് ബോസ് വീട്ടിൽ അറിയപ്പെട്ടിരുന്നതെന്നാണ് ശ്വേത പറയുന്നത്. സത്യത്തിൽ തൈറോയ്ഡ് പേഷ്യന്റാണ് ഞാൻ. ചില ഭക്ഷണങ്ങളോട് അലർജിയുണ്ട്. ആകെ കഴിക്കാൻ പറ്റുന്നത് മുട്ട മാത്രമാണ്. അതവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഒരാഴ്ചയിൽ കൂടുതൽ ഞാൻ മെഡിസിൻ കഴിക്കാതെ ഇരിക്കേണ്ടിയും വന്നിരുന്നു. ശേഷം മത്സരാർഥികളായി ഉണ്ടായിരുന്നവരെല്ലാം ബിഗ് ബോസിനോട് അപേക്ഷിച്ചതിന് ശേഷമാണ് മരുന്ന് പോലും കിട്ടിയതെന്നും ശ്വേത പറഞ്ഞു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

47 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago