തനിക്ക് പലരോടും ഇഷ്ട്ടം തോന്നിയിട്ടുണ്ട്, ശ്വേതാ മേനോൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്വേതാ മേനോൻ. നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു. എന്നാൽ രണ്ടാമത് താരം വിവാഹം കഴിച്ചതാണ് ശ്രീവൽസനെ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

തന്റെ മാനസ്സിലുള്ള കാര്യങ്ങൾ യാതൊരു മടിയും കൂടാതെ തുറന്നു പറയുന്ന ആൾ കൂടിയാണ് ശ്വേതാ. പലപ്പോഴും തനിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ തുറന്നു പറയാൻ താരം ധൈര്യം കാണിക്കാറുണ്ട്. ഇവയെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ അവതാരിക ശ്വേതയോട് ചോദിച്ച ഒരു ചോദ്യവും അതിന് ശ്വേതാ നൽകിയ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരുള്ള താരമാണ് ശ്വേത മേനോൻ. തന്റെ ചെറുപ്പ കാലം മുതൽ ഇത് വരെയുള്ള ജീവിതത്തിൽ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്നാണ് ശ്വേതയോട് അവതാരിക ചോദിച്ച ചോദ്യം. ഇതിനു മറുപടിയും താരം നൽകി.

താൻ ഒരു വികാര ജീവി ആയിരുന്നു. അത് കൊണ്ട് തന്നെ തനിക്ക് പലരോടും ക്രഷ് തോന്നിയിട്ടുണ്ട് എന്നുമാണ് ശ്വേതാ മേനോൻ പറയുന്നത്. എന്നാൽ താൻ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യ കൊടുക്കുന്നത് മൂന്ന് കാര്യങ്ങൾക്ക് ആണ്. ആരോഗ്യം, സമ്പത്ത്, കുടുംബം. ഇതിനു മൂന്നിനാണ് താൻ പ്രാധാന്യം നൽകുന്നത്. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കണമെകിൽ സമ്പത്ത് കൂടി വേണം. ആരോഗ്യത്തിനും വലിയ പ്രാധാന്യമാണ് നമ്മുടെ ജീവിതത്തിൽ ഉള്ളതെന്നും അത് കൊണ്ട് തന്നെ ഇവ മൂന്നിനും ഞാൻ വലിയ വിലയാണ് ജീവിതത്തിൽ കൊടുക്കുന്നത് എന്നുമാണ് ശ്വേതാ മേനോൻ പറയുന്നത്.