നിരവധി സിനിമകളിൽ കൂടി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്വേതാമേനോൻ. ശ്വേത ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു, നടി മാത്രമല്ല മികച്ചൊരു അവതാരക കൂടിയാണ് ശ്വേതാമേനോൻ. താരം ഇപ്പോൾ സൈബർ ആക്രമണങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഒരു മാഗസിന് ശ്വേത നൽകിയ അഭിമുഖത്തിലാണ് ശ്വേത ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. സൈബർ ആക്രമണങ്ങളെ താൻ ഒരിക്കലും വകവെക്കുന്നില്ല എന്നും അതിനു തന്റെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഇല്ല എന്നും താരം പറയുന്നു.
കുറ്റം പറയുന്നത് മനുഷ്യരുടെ മാറ്റാന്‍ കഴിയാത്ത സ്വഭാവ രീതി ആണെന്നും ശ്വേത പറയുന്നു. എനിക്കെതിരെ ഒരുപാട് ട്രോളുകളും നെഗറ്റീവ് കമന്റുകളും ഉണ്ടായിട്ടുണ്ട്. അതൊന്നും വലിയ കാര്യമാക്കിയിട്ടില്ലെന്നും ശ്വേത പറയുന്നു. ട്രോളുകളും നെഗറ്റീവ് പബ്ലിസിറ്റിയുമൊക്കെ നല്ലതാണെന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും ഇതൊക്കെ ഞാൻ ഇഷ്ടപെടുന്നു എന്നും താരം വ്യക്തമാക്കുന്നു
‘മാങ്ങയുള്ള മാവിലെ കല്ലെറിയൂ’ എന്ന് പറയും പോലെത്തന്നെ ഈ കുറ്റം പറച്ചിലുകളെയും കാണുക. സമൂഹത്തില്‍ യാതൊരു ഇടപെടലും നടത്താതെ ഒരാളെ ആരും കുറ്റപ്പെടുത്തില്ലല്ലോ. മുഖ്യ ധാരയിലേക്ക് ഇറങ്ങുമ്ബോള്‍ ആളുകളുടെ ശ്രദ്ധയില്‍ നമ്മള് എത്തിച്ചേരും എന്ന് താരം വ്യകതമാകുന്നു. ഇതൊക്കെ അങ്ങനെ എല്ലാ സൈഡിൽ നിന്നും വരും, നമുക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങളിൽ നാം ഉറച്ച് നിൽക്കുക എന്ന് ശ്വേത പറയുന്നു.