പൃഥ്വിരാജിനെ നജീബാക്കി ബ്ലെസിയൊരുക്കിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ആടുജീവിതം വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. നജീബാകാന്‍ പൃഥ്വിയെടുത്ത എഫര്ട്ടുകളോരോന്നിനും ഗംഭീര കൈയ്യടികളാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. താരലോകത്തുനിന്നും ഒന്നടങ്കം അഭിന്ദനങ്ങള്‍ നിറയുകയാണ്.
ഇപ്പോഴിതാ പ്രേമലു സിനിമയിലൂടെ ശ്രദ്ധേയനായ ശ്യാം മോഹനും ആടുജീവിതത്തെയും പൃഥ്വിരാജിന്റെ അഭിനയത്തേയും അഭിനന്ദിച്ചെത്തിയിരിക്കുകയാണ്. അഭിനന്ദനത്തില്‍ പൃഥ്വി നന്ദിയും അറിയിച്ചിട്ടുണ്ട്. വാട്സപ്പ് ചാറ്റ് എക്സിലൂടെ പങ്കുവെച്ചാണ് ശ്യാം പ്രശംസിച്ചിരിക്കുന്നത്.
‘പ്രേമലു ചിത്രത്തില്‍ ആദി എന്ന കഥാപാത്രം അവതരിപ്പിച്ച ശ്യാം ആണ് ഞാന്‍. നിങ്ങള്‍ ഈ മെസ്സേജ് കാണുമോ എന്ന അറിയില്ല. ഞാന്‍ ആദ്യമായി ഒരു സിനിമ ഒറ്റയ്ക്ക് പോയി കാണുന്നത് പൃഥ്വിരാജിന്റെ സത്യം ആണ്. അന്ന് മുതല്‍ നിങ്ങളുടെ വലിയ ആരാധകനാണ്. ഇന്ന് ആടുജീവിതം കാണുമ്പോള്‍ ഇത് നിങ്ങളുടെ മാത്രം വിജയമായി തോന്നി പോകുന്നു. ഗംഭീര പ്രകടനം. എന്നേലും കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്’ എന്നാണ് ശ്യാം പൃഥ്വിരാജിന് അയച്ച വാട്സ് ആപ്പ് സന്ദേശം.
മറുപടിയായി പ്രേമലു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങളും പൃഥ്വി അറിയിച്ചു. മാത്രമല്ല ആടുജീവിതം സ്വീകരിച്ചതിനും നന്ദി പൃഥ്വിരാജ് അറിയിക്കുന്നുണ്ട്. നേരില്‍ കാണുമ്പോള്‍ ഒരുമിച്ച് ഫോട്ടോ എടുക്കാം എന്നും പൃഥ്വി പറഞ്ഞു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…