കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമെന്ന് ശ്യാം.. മറുപടിയുമായി പൃഥ്വി

പൃഥ്വിരാജിനെ നജീബാക്കി ബ്ലെസിയൊരുക്കിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ആടുജീവിതം വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. നജീബാകാന്‍ പൃഥ്വിയെടുത്ത എഫര്‍ട്ടുകളോരോന്നിനും ഗംഭീര കൈയ്യടികളാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് നിരവധി…

പൃഥ്വിരാജിനെ നജീബാക്കി ബ്ലെസിയൊരുക്കിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ആടുജീവിതം വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. നജീബാകാന്‍ പൃഥ്വിയെടുത്ത എഫര്‍ട്ടുകളോരോന്നിനും ഗംഭീര കൈയ്യടികളാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. താരലോകത്തുനിന്നും ഒന്നടങ്കം അഭിന്ദനങ്ങള്‍ നിറയുകയാണ്.

ഇപ്പോഴിതാ പ്രേമലു സിനിമയിലൂടെ ശ്രദ്ധേയനായ ശ്യാം മോഹനും ആടുജീവിതത്തെയും പൃഥ്വിരാജിന്റെ അഭിനയത്തേയും അഭിനന്ദിച്ചെത്തിയിരിക്കുകയാണ്. അഭിനന്ദനത്തില്‍ പൃഥ്വി നന്ദിയും അറിയിച്ചിട്ടുണ്ട്. വാട്‌സപ്പ് ചാറ്റ് എക്‌സിലൂടെ പങ്കുവെച്ചാണ് ശ്യാം പ്രശംസിച്ചിരിക്കുന്നത്.

‘പ്രേമലു ചിത്രത്തില്‍ ആദി എന്ന കഥാപാത്രം അവതരിപ്പിച്ച ശ്യാം ആണ് ഞാന്‍. നിങ്ങള്‍ ഈ മെസ്സേജ് കാണുമോ എന്ന അറിയില്ല. ഞാന്‍ ആദ്യമായി ഒരു സിനിമ ഒറ്റയ്ക്ക് പോയി കാണുന്നത് പൃഥ്വിരാജിന്റെ സത്യം ആണ്. അന്ന് മുതല്‍ നിങ്ങളുടെ വലിയ ആരാധകനാണ്. ഇന്ന് ആടുജീവിതം കാണുമ്പോള്‍ ഇത് നിങ്ങളുടെ മാത്രം വിജയമായി തോന്നി പോകുന്നു. ഗംഭീര പ്രകടനം. എന്നേലും കാണുമ്പോള്‍ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ട്’ എന്നാണ് ശ്യാം പൃഥ്വിരാജിന് അയച്ച വാട്‌സ് ആപ്പ് സന്ദേശം.

മറുപടിയായി പ്രേമലു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങളും പൃഥ്വി അറിയിച്ചു. മാത്രമല്ല ആടുജീവിതം സ്വീകരിച്ചതിനും നന്ദി പൃഥ്വിരാജ് അറിയിക്കുന്നുണ്ട്. നേരില്‍ കാണുമ്പോള്‍ ഒരുമിച്ച് ഫോട്ടോ എടുക്കാം എന്നും പൃഥ്വി പറഞ്ഞു.