Film News

എനിക്ക് ഉണ്ടാകുന്ന കുഴപ്പം ജീനിനുണ്ടോ എന്ന് ലാൽ! എന്നെ അവൻ അങ്ങനെ മാത്രമേ വിളിക്കൂ, ജീനിനൊപ്പം അഭിനയിച്ചതിന് കുറിച്ച് സിദ്ദിഖ്

വെത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് സിദ്ദിഖ്, ഇപ്പോൾ താരം കൊറോണ പേപ്പേഴ്‌സ്  എന്ന ചിത്രത്തിൽ ലാലിൻറെ മകൻ ജീൻ ലാലിനോടൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ജീന്‍ പോൾ ലാൽ ആദ്യം ലൊക്കേഷനില്‍ വന്ന ദിവസം എന്നെ ലാല്‍ വിളിച്ചു,എടോ അവന്‍ അവിടെ വന്നിട്ട് ആകെ ബേജാറിലാണ്. ഒന്ന് പ്രിയന്റെ സെറ്റില്‍ അവന്‍ വര്‍ക്ക് ചെയ്തിട്ടില്ല. പിന്നെ, അവന് അങ്ങനെ പരിചയമുള്ള ആരുമില്ല അവിടെ.

താന്‍ മാത്രമേ ഉള്ളു. അവനെ ഒന്ന് കംഫര്‍ട്ടബിള്‍ ആക്കിയേക്കണേ,  ലാലിനോട് ഞാന്‍ നോക്കാം എന്നും പറഞ്ഞു, അവനോട് തമാശയൊക്കെ പറഞ്ഞ് ഇരുന്ന് കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. അതില്‍ എന്നെ ചവിട്ടുന്ന ഒരു സീന്‍ ഉണ്ട്. അവന് അത് ചെയ്യാനും വലിയ പേടിയാണ്.അവൻ എന്നോട് ചോദിച്ചു സിദ്ധിഖ് ഇക്ക ഞാൻ എങ്ങനെ ചെയ്‌യും , അത് കുഴപ്പമില്ലന്ന് ഞാൻ  പറഞ്ഞു, സിനിമയുടെ ഫസ്റ്റ് ഷോ കണ്ടിട്ട് ലാല്‍ എന്നെ വിളിച്ചു. എടോ അവന്‍ ചവിട്ടിയോ തന്നെ എന്ന് ചോദിച്ചു. ഇല്ല അവന്‍ സൂക്ഷിച്ചാണ് ചെയ്തത്ഞാൻ  പറഞ്ഞു  . അപ്പോള്‍ ലാല്‍ പറഞ്ഞു; എനിക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്. ഞാന്‍ ആണെങ്കില്‍ ചിലപ്പോള്‍ ചവിട്ടി പോകും. ആ കുഴപ്പം അവനും ഉണ്ടോ എന്ന് സംശയമുണ്ട് ലാൽ എന്നോട് പറഞ്ഞു

അവന്റെ കൂടെ അഭിനയിക്കാനൊക്കെ വളരെ കംഫര്‍ട്ടബിള്‍ ആണ്. അവന്‍ വളരെ സൂക്ഷിച്ചുമാണ് ആ സീന്‍ ചെയ്തതുംസിദ്ധിഖ് പറയുന്നു, അവന്‍ ശരിക്കും എന്നെ അങ്കിള്‍ എന്നാണ് വിളിക്കേണ്ടത്. പക്ഷെ അവന്‍ എന്നെ സിദ്ദിക്ക് ഇക്ക എന്നാണ് വിളിക്കുക. നിനക്കെന്നെ അങ്കിള്‍ എന്ന് വിളിച്ചുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ, ഇല്ല ഞാന്‍ ഇക്ക എന്ന് തന്നെ വിളിച്ചോളാം എന്നാണ് അവന്‍ പറഞ്ഞത് നടൻ പറയുന്നു

Suji