Categories: Film News

നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, വൈറൽ ആയി സിദ്ധാർത്ഥിന്റെ കുറിപ്പ്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സിദ്ധാർഥ് വേണുഗോപാൽ. വർഷങ്ങൾക്ക് മുൻപ് മനസ്സറിയാതെ എന്ന പരമ്പരയിൽ കൂടിയാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കസ്തൂരിമാൻ എന്ന പരമ്പരയാണ് സിദ്ധാർത്ഥിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. നിരവധി ആരാധകർ ആണ് താരത്തിന് ഇപ്പോൾ ഉള്ളത്. സ്ത്രീ ആരാധകർ ആണ് താരത്തിന് കൂടുതലും. കസ്തൂരിമാനിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് സിദ്ധർഥ് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Sidharth

‘പഴയ ഓര്‍മ്മകള്‍… മനസ്സറിയാതെ എന്ന സീരിയലില്‍
യില്‍ ആകാശിന്റെയും അരുണയുടെയും വിവാഹം… സൂര്യാ ടിവിയില്‍…പ്രിയ കൂട്ടുകാരെ നിങ്ങള്‍ ഇത് വരെ തന്ന എല്ലാ സ്‌നേഹത്തിനും പിന്തുണക്കും, ഒരുപാട് നന്ദി’  എന്നാണ് വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രം സിദ്ധു പങ്കുവെച്ചത്. കസ്തൂരിമാനിന്‌ ശേഷം ഭാഗ്യജാതകം എന്ന പരമ്പരയിലും താരം അഭിനയിച്ചു. കസ്തൂരിമാൻ സീരിയലിലിന്റെ പകുതിക്ക് വെച്ച് താരം സീരിയലിൽ നിന്ന് പിന്മാറിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിനു ശേഷമാണ് താരം ഭാഗ്യജാതകത്തിൽ പ്രത്യക്ഷപ്പെട്ടത്.

Sidharth

അവതാരകനായിരുന്ന സിദ്ധാർത്ഥ് അഭിനയമോഹം കൊണ്ടാണ് ടെലിവിഷൻ പാരമ്പരകളിലേക്ക് ഏത്തിയത്. എന്നാൽ ഇപ്പോൾ താരം സിനിമയിൽ എത്തിയിരിക്കുന്ന. അങ്ങനെ മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ താരങ്ങളിൽ ഒരാളായി സിദ്ധാർഥും മാറിയിരിക്കുകയാണ്. തൃശ്ശൂർ സ്വദേശിയായ സിദ്ധാർത്ഥിന്റെ വീട്ടിൽ അമ്മയും സഹോദരനുമാണ് ഉള്ളത്. താരം ഇത് വരെ വിവാഹിതൻ ആയിട്ടില്ല. കരിയറിൽ കുറച്ച് കൂടി ഉയർന്നിട്ടേ വിവാഹത്തെ പറ്റി ചിന്തിക്കുന്നുള്ളു എന്നാണ് സിദ്ധു പറഞ്ഞത്. വിവാഹം കഴിക്കുന്നെങ്കിൽ പ്രണയിച്ച് മാത്രം ആയിരിക്കും എന്നും സിദ്ധാർത്ഥ് പറഞ്ഞു. തന്റെ പ്രണയിനിയെ എപ്പോഴെങ്കിലും താൻ തന്നെ കണ്ടെത്തുമെന്നും താരം കൂട്ടിച്ചേർത്തു.

Sreekumar R