താൻ സിനിമ സംവിധാനം നിര്ത്തുന്നു എന്ന് അൽഫോൺസ്  പറയാൻ ഒരു കാരണമുണ്ട്, സിജു വിൽസൺ 

Follow Us :

ഗോൾഡ് എന്ന ചിത്രത്തിന് ശേഷം സംവിധായകനും, നടനുമായ  അൽഫോൺസ് പുത്രൻ താൻ ഇനിയും സിനിമ ചെയ്യുന്നില്ല എന്നൊരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ നടൻ സിജു വിത്സൺ എന്തുകൊണ്ടാണ് അൽഫോൺസ് അങ്ങനൊരു തീരുമാനത്തിലെത്തിയത് എന്ന് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അൽഫോൻസ് അങ്ങനൊരു തീരുമാനം എടുത്തു എന്നറിഞ്ഞപ്പോൾ ഞങ്ങൾ ചിന്തിച്ചു അത് വെറുതെ ആയിരിക്കുമെന്ന്

എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു സമയത്താണ് അദ്ദേഹം അങ്ങനൊരു തീരുമാനം എടുത്തത്, അതുപോലെ ഒരു വിജയം ആണെങ്കിലും, പരാജയം ആണെങ്കിലും അതിനൊരു തീരുമാനം എടുക്കാൻ കുറച്ചു സമയം വേണം അതായിരിക്കും അൽഫോൻസ് അങ്ങനൊരു പോസ്റ്റ് ഇട്ടത്. എന്നാൽ അവൻ സിനിമയിലേക്ക് തിരിച്ചു വരും, അവന് സിനിമയുമായി നല്ല ബന്ധമുള്ള ആളാണ് അതുകൊണ്ട്  തന്നെ അവൻ സിനിമയിലേക്ക് എത്തുമെന്ന് തനിക്കുറപ്പുണ്ട് സിജു പറയുന്നു

അവന് ഒരുപാട്  ട്രോളുകളും, കമന്റുകളും എത്താറുണ്ട്. ആദ്യമായാണ് അവൻ അത് ഫേസ് ചെയുന്നത്, അവന് ആ സിറ്റുവേഷനിൽ തോന്നിയതായിരിക്കും അങ്ങനൊരു പോസ്റ്റ് ചെയ്തത്, സിജു പറയുന്നു,