സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അകാലത്തില്‍ വേര്‍പിരിഞ്ഞ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അഭയ ഹിരണ്മയി. അച്ഛന്റെ വാച്ച് കൈയില്‍ കെട്ടിയ വീഡിയോ പോസ്റ്റ് ചെയ്താണ് അഭയ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.
‘അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടിയത് ഇത് മാത്രം. ഞാന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ അദ്ദേഹത്തിന് സമ്മാനിച്ചതാണ് ഈ വാച്ച്. എല്ലാ വിശേഷ ദിവസങ്ങളിലും അദ്ദേഹം ഇത് അണിയും’-വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അഭയ പറയുന്നു.
താന്‍ അച്ഛന്റെ രാജകുമാരിയാണെന്നും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തിരുവനന്തപരും ദൂരദര്ശന് കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനും നാടകകലാകാരനുമായിരുന്ന അഭയയുടെ അച്ഛന് ജി മോഹന്‍ 2021 മെയ് പതിനഞ്ചിനാണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വെച്ചാണ് അന്തരിച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…