‘അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടിയത് ഇത് മാത്രം’ വേര്‍പാടിന്റെ വേദന- വീഡിയോയുമായി അഭയ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അകാലത്തില്‍ വേര്‍പിരിഞ്ഞ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി. അച്ഛന്റെ വാച്ച് കൈയില്‍ കെട്ടിയ…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അകാലത്തില്‍ വേര്‍പിരിഞ്ഞ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി. അച്ഛന്റെ വാച്ച് കൈയില്‍ കെട്ടിയ വീഡിയോ പോസ്റ്റ് ചെയ്താണ് അഭയ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടിയത് ഇത് മാത്രം. ഞാന്‍ കാനഡയില്‍ പോയി വന്നപ്പോള്‍ അദ്ദേഹത്തിന് സമ്മാനിച്ചതാണ് ഈ വാച്ച്. എല്ലാ വിശേഷ ദിവസങ്ങളിലും അദ്ദേഹം ഇത് അണിയും’-വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അഭയ പറയുന്നു.

 

View this post on Instagram

 

A post shared by Abhayaa Hiranmayi (@abhayahiranmayi)

താന്‍ അച്ഛന്റെ രാജകുമാരിയാണെന്നും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തിരുവനന്തപരും ദൂരദര്‍ശന്‍ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനും നാടകകലാകാരനുമായിരുന്ന അഭയയുടെ അച്ഛന്‍ ജി മോഹന്‍ 2021 മെയ് പതിനഞ്ചിനാണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വെച്ചാണ് അന്തരിച്ചത്.