‘പള്ളിക്കെട്ട് ശബരിമലയ്ക്ക്…’!! ഗായകന്‍ പള്ളിക്കെട്ട് രാജ ഹൃദയാഘാതം മൂലം മരിച്ചു

ഉത്സവത്തില്‍ ഗാനമേളയില്‍ പാടി വിശ്രമിക്കവെ ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗായകന്‍ പള്ളിക്കെട്ട് രാജ ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വച്ചാണ് സംഭവം. ഗാനമേളയ്ക്ക് പാടിയ ശേഷം വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്.

കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേളയിലെ ഗായകനാണ് രാജ. ഗാനമേളയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ മൈക്ക് സെറ്റുകാരുടെ ബസില്‍ ഇരിക്കുമ്പോഴാണ് രാജയ്ക്ക് ഹൃദയാഘാതമുണ്ടായത്.

നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു. കുഴഞ്ഞുവീണ ഗായകനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു രാജ. പള്ളിക്കെട്ട് ശബരിമലയ്ക്ക് ഗാനത്തിലൂടെ പ്രശസ്തനാണ് രാജ.

Anu B