ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് എ.പി. പ്രേംകുമാര്‍ അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവും മൃദുല ജ്വല്ലറി ഉടമയുമായ കോഴിക്കോട് കുതിരവട്ടം നിത്യാനന്ദവിഹാറില്‍ എ.പി. പ്രേംകുമാര്‍(ഡാഡു) അന്തരിച്ചു. 55 വയസായിരുന്നു.

എ.പി. പ്രേമാനന്ദന്‍, അമ്മ : മീര പ്രേമാനന്ദന്‍ (മാതൃഭൂമി ഗൃഹലക്ഷ്മി വേദി മുന്‍ ജില്ലാ കമ്മിറ്റി അംഗം). മകള്‍ : നിഹാരിക പിള്ള, സഹോദരങ്ങള്‍ : ഡോ. മൃദുല സുനില്‍( ട്രിനിറ്റി ഹോസ്പിറ്റല്‍സ്), എ.പി. ദയാനന്ദന്‍ (നിത്യാനന്ദ ജുവല്ലറി), എ.പി. ശിവാനന്ദന്‍ (സ്പാന്‍ ഒപ്റ്റിക്സ്), സംസ്‌കാരം: 11/03/2023 രാവിലെ 11 മണിക്ക് പുതിയപാലം ശ്മശാനം.

വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് സിന്ധു പ്രേംകുമാര്‍. മാപ്പിളപ്പാട്ടുകളും ഭക്തിഗാനങ്ങളും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് സിന്ധു. ഭാര്യയ്ക്ക് പൂര്‍ണ്ണപിന്തുണയുമായി ഭര്‍ത്താവ് ഡാഡുവും എന്നും കൂടെയുണ്ടാവാറുണ്ട്. ഡാഡുവിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ വേദനയിലാണ് പ്രിയപ്പെട്ടവരെല്ലാം. വിശ്വസിക്കാനാവാത്ത വിയോഗം എന്നായിരുന്നു വിനോദ് കോവൂര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ക്ലാസ്മേറ്റായിരുന്നു ഡാഡു.

Gargi