യേശുദാസിന്റേതുപോലുള്ള ശബ്ദതിനുടമ അഭിജിത് കൊല്ലം വിവാഹിതനായി . നിരവധി ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള നടി വിസ്മയ ശ്രീ ആണ് വധു. വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്.ആറ് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. ലോകം മുഴുവൻ ഈയോരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്റെ അളവ് കുറച്ച് ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും പറഞ്ഞുകൊണ്ട് അഭിജിത്തും വിസ്മയയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
ഇപ്പോള് നിലനിൽക്കുന്ന ഈ പ്രയാസഘട്ടങ്ങൾ കഴിയുമ്പോൾ ഏവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും വീഡിയോയിൽ പറയുകയുണ്ടായി.
ഏവരുടേയും പ്രാർഥനയിൽ തങ്ങളേയും ഓർക്കണമെന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.ചെറിയ ചടങ്ങായതിനാൽ വിവാഹം കൂടാൻ പലർക്കുമായിരുന്നില്ല. അതിനാൽ തന്നെ നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെയും മറ്റും ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. കൊറോണ പേടി മാറിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ സൽക്കാരം നടത്തുന്നുമുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…