വട്ടപ്പൊട്ട് വെച്ച് സുന്ദരിയായി നിൽക്കുന്ന ഈ താരത്തെ മനസ്സിലായോ ?

Follow Us :

വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് സിത്താര കൃഷ്ണകുമാർ. സിത്തുമണി എന്ന് മലയാളികൾ വിളിക്കുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അത്തരത്തിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ്.

‘എനിക്ക് അവളെപോലെ എന്നും സന്തോഷവതിയായി ഇരിക്കണം’ എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. താരം ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി മാറുകയും ചെയ്തു. അടുത്തിടെ സിത്താരയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. . പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.