പിഎച്ച്ഡി ചെയ്യുകയാണ്!!! ബിഗ്‌ബോസിലേക്കില്ലെന്ന് സന്തോഷ് വര്‍ക്കി

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, ജനലക്ഷങ്ങള്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് അഞ്ചാം സീസണിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചാം സീസണിലെ താരങ്ങള്‍ ആരൊക്കെ എന്നെല്ലാം ചര്‍ച്ചകള്‍ സോഷ്യലിടത്ത് നടക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ സീസണിന്റെ ലോഗോയും ടീം പുറത്തുവിട്ടിരിക്കുകയാണ്.

ഷോയില്‍ ആരൊക്കെ പങ്കെടുക്കുന്നു എന്ന് വ്യക്തമായിട്ടെങ്കിലും പല അഭ്യൂഹങ്ങളും ശക്തമാണ്. അങ്ങനെ പറഞ്ഞു കേട്ട ഒരു പേരായിരുന്നു സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ താന്‍ ഷോയിലേക്കുണ്ടോ ഇല്ലയോ എന്ന് സന്തോഷ് വര്‍ക്കി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

തന്നെ ഇതുവരെ ആരും ബിഗ് ബോസിലേക്ക് വിളിച്ചിട്ടില്ലന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു. ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സന്തോഷ് പറയുന്നു.

താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്. സ്‌കോളര്‍ഷിപ്പ് ഉള്ളതുകൊണ്ട് ചില പ്രശ്‌നങ്ങളുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. മാത്രമല്ല, വീട്ടില്‍ അമ്മ ഒറ്റയ്ക്കാണ്. അതുകൊണ്ടൊക്കെ താന്‍ ഷോയിലേക്ക് ഇല്ല.

അതേസമയം, ചിലപ്പോള്‍ പങ്കെടുത്തേക്കാം എന്നും സന്തോഷ് വര്‍ക്കി പറയുന്നു.
ലാലേട്ടനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ബിഗ്‌ബോസില്‍ പോകാന്‍ തനിക്ക് ആഗ്രഹമുള്ളതെന്നും താരം പറഞ്ഞു.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ പ്രധാന സ്‌പോണ്‍സര്‍ എയര്‍ടെല്ലിന്റെ 5ജി പ്ലസാണ്. മാത്രമല്ല സ്വയംവര സില്‍ക്‌സും ഇന്ത്യ ഗേറ്റും ഡാസ്ലര്‍ എറ്റേണലും സഹസ്‌പോണ്‍സര്‍മാരാണ്.

മാര്‍ച്ച് 26ന് പുതിയ സീസണിന്റെ ഗ്രാന്‍ഡ് ലോഞ്ച് നടത്തി പുതിയ മത്സരാര്‍ഥികളെ പരിചയപ്പെടുുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും മുംബൈയിലാണ് സെറ്റ്.

Anu B