Film News

‘എന്റെ കേദാർ സ്നേഹത്തിന്റെ നടുവിലേക്കാണ് വന്നത്, കെട്ടുറുപ്പുള്ള വലിയ കുടുംബം’; ‘മറിമായ’ സ്നേഹം പങ്കുവെച്ച് സ്നേഹ

ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് ശ്രീകുമാർ – സ്നേഹ ദമ്പതികൾ. ഇരുവരും 2019ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. തന്റെ സുഹൃത്തുക്കളെ കുറിച്ചാണ് സ്നേഹ പറയുന്നത്.

‘ജീവിതത്തിലെ വലിയ സമ്പാദ്യം സുഹൃത്തുക്കൾ ആണ്. സുഹൃത്തുക്കൾ കുടുംബം ആകുമ്പോൾ ഒരിക്കലും ഒറ്റപ്പെടൽ ഉണ്ടാകില്ല..14 വർഷമായി മറിമായം തുടങ്ങിയിട്ട്, അതിൽ നിന്നും എനിക്ക് കിട്ടിയത് കെട്ടുറുപ്പുള്ള വലിയ കുടുംബമാണ്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും കൂടെനിന്നവർ പ്രത്യേകിച്ച് ഗർഭിണി ആയിരിക്കുമ്പോൾ എനിക്ക് കിട്ടിയ സ്നേഹം ജീവിതാവസാനം വരെയും മറക്കാൻ പറ്റാത്തത് ആണ്.

എന്റെ കേദാർ സ്നേഹത്തിന്റെ നടുവിലേക്കാണ് വന്നത്. യാത്രകളിലും അവനെ സ്നേഹിക്കാനും കളിപ്പിക്കാനും അവന്റെ മാമൻമാർ എപ്പോഴും ഉണ്ട്’ എന്ന് കേദാറിനെ കളിപ്പിക്കുന്ന താരങ്ങളുടെ വീഡിയോ പങ്കുവെച്ച് സ്നേഹ പറയുന്നു.

Anu