Film News

മകളുടെ താമസം മുംബൈയിൽ അംബാനി കുടുംബത്തിൽ; ആള് ചില്ലറക്കാരിയല്ലാട്ടോ… കുഞ്ചന്റെ മകൾ സ്വാതിയുടെ വിശേഷങ്ങൾ

വർഷങ്ങളായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ കുഞ്ചൻ. 1969ൽ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തിലൂടെ വന്ന് 1970ൽ റസ്റ്റ് ഹൗസ് എന്ന് പടത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. കുഞ്ചന്റെ ചില കുടുംബ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ശ്വേതയും സ്വാതിയും എന്നിങ്ങനെ രണ്ട് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്. ഇരുവരും സിനിമ മേഖലയിലേക്ക് ഒന്നും വന്നിരുന്നില്ല. എന്നാൽ, സിനിമയേക്കാൾ മേലെയൊരു ലോകത്താണ് കുഞ്ചന്റെ മകൾ സ്വാതിയുള്ളതെന്ന് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.

നിത അംബാനി ആരാണെന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ലല്ലോ. സാക്ഷാൽ മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി ധരിക്കുന്ന വസ്ത്രങ്ങൾ ആയാലും ആഭരണങ്ങൾ ആയാലും എപ്പോഴും വ്യത്യസ്തമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സ്റ്റൈലിസ്റ്റുകളാണ് ഇതിനായി നിത അംബാനിയെ സഹായിക്കുന്നത്. എന്നാൽ, നിത അംബാനിയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കുന്ന ഫാഷൻ ഡിസൈനർമാരുടെ കൂട്ടത്തിൽ ഒരു മലയാളിയുമുണ്ട്, അത് നടൻ കുഞ്ചന്റെ മകൾ സ്വാതിയാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ആണ് സ്വാതി പഠനം പൂർത്തീകരിച്ചത്. പഠനത്തിന് ശേഷം ഫെമിനയിൽ പ്രവർത്തിച്ച പരിചയവും സ്വാതിയ്ക്കുണ്ട്. ഇന്ത്യയ്ക്ക് പുറമെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഉള്ള ഫാഷൻ ഡിസൈനർമാർ നിത അംബാനിയ്ക്കായി അയക്കുന്ന വസ്ത്രങ്ങളിൽ നിന്നും മികച്ച വസ്ത്രം തിരഞ്ഞെടുക്കുന്നത് ഇന്ന് സ്വാതിയുടെ ചുമതലയാണ്. അംബാനി കുടുംബത്തിന്റെ ഗസ്റ്റ് ഹൗസിലാണ് സ്വാതി അടക്കമുള്ള ഡിസൈനർമാരുടെ സംഘം താമസിക്കുന്നത്. ലക്ഷങ്ങളാണ് ഇവരുടെ സാലറി.

Anu B