മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും.അമ്മ, സഹോദരി വേഷങ്ങളിൽ ആണ് സോന കൂടുതലും തിളങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിൽ കൂടിയാണ് സോനാ സിനിമയിലേക്ക് എത്തിച്ചേർന്നത്. സീരിയസ് വേഷങ്ങളും കോമഡി കഥാപാത്രങ്ങളും സോനയുടെ കൈയിൽ സുരക്ഷിതമാണ് എന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. സോനയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു നരൻ സിനിമയിലെ കുന്നുമ്മേൽ ശാന്ത എന്നത്. ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ആണ് തന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവായ കഥാപാത്രത്തെ കുറിച്ച് സോനാ പറഞ്ഞത്. സോനയുടെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറെ വഴിത്തിരിവായ ചിത്രം ആയിരുന്നു നരൻ. അതിലെ എന്റെ കഥാപാത്രം മികച്ച രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കുന്നുമ്മേൽ ശാന്ത എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇന്നും പ്രേക്ഷകർ കുന്നുമ്മേൽ ശാന്തയെ നെഞ്ചോടു ചേർത്തിട്ടുണ്ട് എന്നതാണ് സത്യം. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ആ കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത പ്രേഷകരുടെ ഇടയിൽ നിന്ന് ലഭിക്കുമെന്ന്.
എന്റെ മനസ്സിൽ ഇന്നും ആ സിനിമയും അതിലെ കഥാപാത്രങ്ങളും ഉണ്ട്. പ്രത്യേകിച്ച് ജോഷി സാറിനെ പോലൊരു പ്രഗല്ഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടന് നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിനൊപ്പമൊക്കെ ഒരു തവണയെങ്കിലും സ്ക്രീൻ ഷെയർ ചെയ്യാൻ അവസരം ലഭിക്കുന്നത് മഹാഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിനൊപ്പം അഞ്ചാറു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. യെങ്കിലും ചെയ്ത ചിത്രങ്ങൾ ഒക്കെ വളരെ നല്ലതായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…