ഏതൊരു സ്ത്രീയും പ്രസവാനന്തരം വണ്ണം കൂടുന്നത് സ്വാഭാവികമാണ്. ഗർഭാവസ്ഥയിലെ ഭക്ഷണ ക്രമീകരണങ്ങളും ഹോർമോൺ വ്യതിയാനവുമൊക്കെ തട് കൂടാനുള്ള കാരണമാവാറുണ്ട്. ഇത്തരത്തിൽ വണ്ണം കൂടുന്നത് പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കാനും മാനസികപ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള സാധ്യതകൾ കൂട്ടാറുണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ത്രീകൾ കുറെക്കൂടി ഫിറ്റ്നസ് കാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ട്.
ഇന്ന് അമ്മമാരും വിവാഹിതരുമെല്ലാം ഫിറ്റ്നസ് കാര്യങ്ങളിൽ വളരെയധികം താൽപര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം സോനം കപൂർ താന്റെ പ്രസവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം തന്റെ വർക്കൗട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വർക്കൗട്ടിന് പ്രത്യേകമായി ഒരു ട്രെയിനർ ഉണ്ട്. ട്രെയിനറുടെ നിർദേശങ്ങൾ തേടുന്നതായും നമുക്ക് വീഡിയോയിൽ കാണാം.നേരത്തെ കരീന കപൂറും പ്രസവശേഷമുള്ള ഫിറ്റ്നസിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 20നാണ് സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ആൺകുഞ്ഞ് പിറന്നത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന് പേരിട്ട കാര്യവും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. മകന് വായു എന്നാണ് താരം പേരിട്ടിരിക്കുന്നത്. സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…