പ്രസവശേഷമുള്ള തന്റെ ഫിറ്റ്‌നസ് വീഡിയോയുമായി സോനം കപൂർ

ഏതൊരു സ്ത്രീയും പ്രസവാനന്തരം വണ്ണം കൂടുന്നത് സ്വാഭാവികമാണ്. ഗർഭാവസ്ഥയിലെ ഭക്ഷണ ക്രമീകരണങ്ങളും ഹോർമോൺ വ്യതിയാനവുമൊക്കെ തട് കൂടാനുള്ള കാരണമാവാറുണ്ട്. ഇത്തരത്തിൽ വണ്ണം കൂടുന്നത് പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കാനും മാനസികപ്രശ്‌നങ്ങൾ ഉണ്ടാക്കാനുമുള്ള സാധ്യതകൾ കൂട്ടാറുണ്ട്.…

ഏതൊരു സ്ത്രീയും പ്രസവാനന്തരം വണ്ണം കൂടുന്നത് സ്വാഭാവികമാണ്. ഗർഭാവസ്ഥയിലെ ഭക്ഷണ ക്രമീകരണങ്ങളും ഹോർമോൺ വ്യതിയാനവുമൊക്കെ തട് കൂടാനുള്ള കാരണമാവാറുണ്ട്. ഇത്തരത്തിൽ വണ്ണം കൂടുന്നത് പല സ്ത്രീകളിലും ആത്മവിശ്വാസം കുറയ്ക്കാനും മാനസികപ്രശ്‌നങ്ങൾ ഉണ്ടാക്കാനുമുള്ള സാധ്യതകൾ കൂട്ടാറുണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ത്രീകൾ കുറെക്കൂടി ഫിറ്റ്‌നസ് കാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ട്.

ഇന്ന് അമ്മമാരും വിവാഹിതരുമെല്ലാം ഫിറ്റ്‌നസ് കാര്യങ്ങളിൽ വളരെയധികം താൽപര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം സോനം കപൂർ താന്റെ പ്രസവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം തന്റെ വർക്കൗട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വർക്കൗട്ടിന് പ്രത്യേകമായി ഒരു ട്രെയിനർ ഉണ്ട്. ട്രെയിനറുടെ നിർദേശങ്ങൾ തേടുന്നതായും നമുക്ക് വീഡിയോയിൽ കാണാം.നേരത്തെ കരീന കപൂറും പ്രസവശേഷമുള്ള ഫിറ്റ്‌നസിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.

 

ഇക്കഴിഞ്ഞ ആഗസ്റ്റ് 20നാണ് സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ആൺകുഞ്ഞ് പിറന്നത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന് പേരിട്ട കാര്യവും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. മകന് വായു എന്നാണ് താരം പേരിട്ടിരിക്കുന്നത്. സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)