ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ് സോനം കപൂര്‍. നടിയെന്നതിലുപരി മോഡലും കൂടിയാണ് താരം. പുതുമയും വ്യത്യസ്തതയുമാര്‍ന്ന ഫാഷനുകളുമായി താരം രംഗപ്രവേശം ചെയ്യാറുണ്ട്. അതിനാല്‍ തന്നെ റെഡ്കാര്പറ്റുകളിലെ മിന്നും താരമാണ് സോനം. 2018ലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് ഭര്‍ത്താവ്. ഈ വര്‍ഷം മാര്‍ച്ചിലാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം സോനം ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സോനം ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗര്‍ഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നീര് വന്ന തടിച്ച കാലുകളുടെ ഫോട്ടോയാണ് സോനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭകാലം അത്ര മനോഹരമല്ലെന്നും സോനം ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഗര്‍ഭിണിയായ ശേഷം താന്‍ കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലുമൊക്കെ വളരെ ശ്രദ്ധയുണ്ട്. ഇത് രണ്ടും ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നതാണെന്നും അതിനാല്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമാണ് ഇപ്പോള്‍ താന്‍ ഉപയോഗിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ക്രൈം ത്രില്ലറായ ബ്ലൈന്‍ഡ് ആണ് സോനത്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ. അന്ധയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സോനം ഈ സിനിമയില്‍ എത്തുന്നത്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…