ജീവിതത്തിലേക്ക് പുതിയ ഒരു സന്തോഷം കൂടി, എല്ലാവരുടെയും പ്രാർത്ഥന വേണമെന്ന് സോണി!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരം ആയി മാറിയ താരമാണ് സോണിയ ശ്രീജിത്ത്. ഒരു പക്ഷെ നാൻസി എന്ന പേര് പറഞ്ഞാൽ ആയിരിക്കും ആരാധകർക്ക് താരത്തെ പെട്ടന്ന് മനസ്സിലാകുക. അത്രയേറെ സ്വാധീനമാണ് താരം ആരാധകരിൽ ഉണ്ടാക്കിയത്. ആ പരമ്പരയ്ക്ക് ശേഷം വീണ്ടും നിരവധി പരമ്പരകളിൽ കൂടി താരം വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. അതിനെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധയും താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഭർത്താവ് ശ്രീജിത്തിനും രണ്ടു മക്കൾക്കും ഒപ്പം അബുദാബിയിൽ ആണ് താമസം. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം താൻ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുന്നുവെന്ന് തുറന്ന് പറയുകയാണ് താരം.

‘കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ നന്ദിനി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചുവരുന്നു. ബാല ഹനുമാന്‍. ഓട്ടോഗ്രാഫിലെ നാന്‍സിക്ക് കൊടുത്ത എല്ലാ പിന്തുണയും ഈ നന്ദിനി ക്കും നിങ്ങള്‍ തരും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം’  എന്നാണ് താരം  സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്ന സന്തോഷ വാർത്ത. തങ്ങളുടെ ഇഷ്ടതാരം വീണ്ടും അഭിനയത്തിലേക്ക് വരുന്നത് അറിഞ്ഞു നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സോണിയയെ വീണ്ടും സീരിയലിൽ കാണാം എന്നും പഴയത്ത് പോലെ അടിച്ച് പോളിക്ക് എന്നൊക്കെയാണ് ആരാധകർ താരത്തിനോട് പറഞ്ഞത്.

ഓട്ടോഗ്രാഫിന് പുറമെ ചക്രവാകം, മകളുടെ അമ്മ, പാട്ടുകളുടെ പാട്ട്, ഭാഗ്യലക്ഷ്മി തുടങ്ങിയവയും സോണിയയുടെ താരമൂല്യം ഉയര്‍ത്തിയ പരമ്പരകളാണ്. പ്ലസ് ടു വിന് പഠിക്കുന്ന അഞ്ചു വിദ്യാർത്ഥികളുടെ കഥപറയുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്. അഞ്ചു അടുത്ത സുഹൃത്തുക്കളും അവരെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും ആയിരുന്നു പരമ്പരയുടെ പ്രമേയം.

 

 

 

 

 

 

 

 

Sreekumar R