Categories: Film News

അവൻ ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരം ആയി മാറിയ താരമാണ് സോണിയ ശ്രീജിത്ത്. ഒരു പക്ഷെ നാൻസി എന്ന പേര് പറഞ്ഞാൽ ആയിരിക്കും ആരാധകർക്ക് താരത്തെ പെട്ടന്ന് മനസ്സിലാകുക. അത്രയേറെ സ്വാധീനമാണ് താരം ആരാധകരിൽ ഉണ്ടാക്കിയത്. ആ പരമ്പരയ്ക്ക് ശേഷം വീണ്ടും നിരവധി പരമ്പരകളിൽ കൂടി താരം വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. അതിനെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധയും താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഭർത്താവ് ശ്രീജിത്തിനും രണ്ടു മക്കൾക്കും ഒപ്പം അബുദാബിയിൽ ആണ് താമസം. ഒരു ഇടവേളയ്ക്ക് ശേഷം താൻ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുന്നുവെന്ന് സോണി തന്നെ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ഓട്ടോഗ്രാഫ് പരമ്പരയെ കുറിച്ച് മനസ്സ് തുറക്കുകയാണ് സോണിയ. ഒരുപാട് താല്പര്യത്തോടെയും ഇഷ്ട്ടത്തോടെയുമാണ് ആണ് ഞങ്ങൾ എല്ലാവരും ഓട്ടോഗ്രാഫിൽ അഭിനയിച്ചത്. ഓട്ടോഗ്രാഫ് പരമ്പരയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ഒന്നും എനിക്ക് ഇപ്പോൾ അറിയില്ല. കാരണം അന്നത്തെ ഞങളുടെ ഫൈവ് ഫിംഗേഴ്സിൽ ഒരാളുടെ കുറവ് ഇപ്പോഴും ഉണ്ട്. കാണാൻ കഴിയില്ല എങ്കിലും അവൻ ഞങ്ങളക്ക് എല്ലാവര്ക്കും ഒപ്പം ഇപ്പോഴും ഉണ്ട്. എങ്കിലും അവനെ ഞങ്ങൾ ഇപ്പോഴും മിസ് ചെയ്യാറുണ്ട്.

ഓട്ടോഗ്രാഫിന്റെ സെക്കൻഡ് പാർട്ടി ഒക്കെ വരുമോ ഇല്ലിയോ എന്ന് ഒന്നും ഞങ്ങൾക്ക് അറിയില്ല. എന്നാൽ അത് പ്രേക്ഷകരിൽ കൂടുതൽ പേരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. അങ്ങനെ രണ്ടാം ഭാഗം വരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നും ആണ് ഓട്ടോഗ്രഫത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിനോട് സോണിയ പ്രതികരിച്ചത്. കുടുംബത്തിനൊപ്പം വിദേശത്തു ആയിരുന്ന താരം ഇപ്പോൾ ഷൂട്ടിങ്ങിന്റെ ഭാഗമായി നാട്ടിൽ തന്നെ താമസം ഉറപ്പിച്ചിരിക്കുകയാണ്.

Sreekumar R