ടിക് ടോക്കിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ടിക് ടോക്ക് വീഡിയോകളെല്ലാം ഏറെ വൈറലാകാറുമുണ്ട്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വിവാഹവും സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുദര്‍ശന എന്നായിരുന്നു കുഞ്ഞിന് സൗഭാഗ്യയും അര്‍ജുനും ചേര്‍ന്ന് പേരിട്ടത്. ഗര്‍ഭിണിയായിരിക്കെ സൗഭാഗ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുമുണ്ട്. നിറവയറില്‍ ചെയ്ത സൗഭാഗ്യയുടെ ഡാന്‍സ് വീഡിയോകളെല്ലാം വൈറലായിരുന്നു. കുഞ്ഞിന്റെ ജനന ശേഷമുള്ള വിശേഷങ്ങളും ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്.
ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ഒരു യാത്രയുടെ ഫോട്ടോയാണ് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ പറക്കുകയാണ്’ എന്നു പറഞ്ഞു കൊണ്ടാണ് യാത്രാചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവും ഭാര്യയും ഇനി മുതല്‍ അച്ഛനും അമ്മയും
ആകുന്നു എന്ന അടിക്കുറിപ്പ് ഫോട്ടോയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ജനിച്ച് ഇത്രയും ദിവസം മാത്രമായിരിക്കെ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യാന്‍ കാണിച്ച ധൈര്യത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആള്‍ക്കാരും ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളോടൊപ്പം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ എത്തിയതിന്റെ ഫോട്ടോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…