ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം, മകള്‍ക്കൊപ്പം കറങ്ങാനിറങ്ങി സൗഭാഗ്യയും അര്‍ജുനും

ടിക് ടോക്കിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ടിക് ടോക്ക് വീഡിയോകളെല്ലാം ഏറെ വൈറലാകാറുമുണ്ട്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വിവാഹവും സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുദര്‍ശന എന്നായിരുന്നു കുഞ്ഞിന് സൗഭാഗ്യയും അര്‍ജുനും ചേര്‍ന്ന് പേരിട്ടത്. ഗര്‍ഭിണിയായിരിക്കെ സൗഭാഗ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുമുണ്ട്. നിറവയറില്‍ ചെയ്ത സൗഭാഗ്യയുടെ ഡാന്‍സ് വീഡിയോകളെല്ലാം വൈറലായിരുന്നു. കുഞ്ഞിന്റെ ജനന ശേഷമുള്ള വിശേഷങ്ങളും ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ഒരു യാത്രയുടെ ഫോട്ടോയാണ് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ പറക്കുകയാണ്’ എന്നു പറഞ്ഞു കൊണ്ടാണ് യാത്രാചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവും ഭാര്യയും ഇനി മുതല്‍ അച്ഛനും അമ്മയും
ആകുന്നു എന്ന അടിക്കുറിപ്പ് ഫോട്ടോയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ജനിച്ച് ഇത്രയും ദിവസം മാത്രമായിരിക്കെ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യാന്‍ കാണിച്ച ധൈര്യത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആള്‍ക്കാരും ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളോടൊപ്പം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ എത്തിയതിന്റെ ഫോട്ടോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.