അക്കാര്യം അറിഞ്ഞത് പ്രസവത്തിന് തൊട്ടുമുന്‍പ്- ഏറെ ഭയന്ന് പോയ നിമിഷങ്ങളെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

Follow Us :

സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ് താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. അര്‍ജുനുമായുള്ള വിവാഹത്തിന് മുന്‍പേ ഇരുവരുടേയും ടിക്ക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അര്‍ജുന്‍ ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കും എത്തുകയായിരുന്നു.
സൗഭാഗ്യയ്ക്കും അര്‍ജുനും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മകള്‍ പിറന്നത്. സുദര്‍ശനയെന്നാണ് മകളുടെ പേര്. ഇപ്പോഴിതാ പ്രസവ സമയത്തുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് താരം.

soubhagya-1

സൗഭാഗ്യയുടെ വാക്കുകള്‍-
ഞാനും സുദര്‍ശനയും ഇന്നും ഈ ഭൂമിയില്‍ സുരക്ഷിതരായി ഇരിക്കാന്‍ കാരണം ഇവരാണ്. എനിക്ക് ഒരു സി സെക്ഷന്‍ ഡെലിവറി ആയിരുന്നു. അതും പെട്ടെന്ന് തീരുമാനിച്ചത് ആയിരുന്നു. ഒഴിവാക്കാന്‍ പറ്റാത്ത ആയിരുന്നു അത്. ഊഹിക്കാന്‍ പറ്റുന്നതിലും അധികം പേടിച്ചിരുന്നു ഞാന്‍. അപ്പോള്‍ ആയിരുന്നു കാര്‍ഡിയോളജിസ്റ്റ്, ഡോക്ടര്‍ ഷിഫാസ്, അദ്ദേഹത്തിനൊപ്പം ഡോക്ടര്‍ അനിത എന്നിവര്‍ ആ പ്രക്രിയ വളരെ സ്മൂത്ത് ആയി ചെയ്തത്. ആളുകളെല്ലാം ഭയക്കുന്ന ഒരു ഡെലിവറി ആണ് സി സെക്ഷന്‍. അതുകൊണ്ടു തന്നെ എനിക്കും ഒരുപാട് പേടികള്‍ ഉണ്ടായിരുന്നു. പക്ഷേ അത് ഒരു സ്വപ്നം പോലെ കടന്നുപോയി. സത്യമായി ഞാന്‍ പറയുന്നു, ഒട്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ എന്തായാലും ഡീറ്റെയില്‍ ആയിട്ടുള്ള അനുഭവം പങ്കു വയ്ക്കും