എന്തേലും അസുഖം കാരണമാണോ തടി കുറഞ്ഞത്. മറുപടിയുമായി ഖുശ്ബു !!

തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഖുശ്‌ബു. ഇപ്പോൾ നീണ്ട നാളുകൾക്ക് ശേഷമുള്ള ഇടവേളക്ക് ശേഷം രജനികാന്ത് നായകനായ അണ്ണാത്തെയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. എന്നാൽ ഈ ചിത്രത്തിന് പിന്നാലെ താരം തന്റെ ശരീര ഭാരം…

തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഖുശ്‌ബു. ഇപ്പോൾ നീണ്ട നാളുകൾക്ക് ശേഷമുള്ള ഇടവേളക്ക് ശേഷം രജനികാന്ത് നായകനായ അണ്ണാത്തെയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. എന്നാൽ ഈ ചിത്രത്തിന് പിന്നാലെ താരം തന്റെ ശരീര ഭാരം കുറച്ചത് ആരാധകരിൽ ഏറെ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. എന്നിരുന്നാലും ചിലർ താരത്തെ പ്രശംസിച്ചും ചിലർ മറ്റൊരു രീതിയിലുമാണ് കമന്റ് രേഖ പെടുത്തിയത്. ഭാരം കുറയാൻ കാരണം എന്തേലും അസുഖം കാരണം ആണോ എന്നും മറ്റുമാണ്. ഇപ്പോൾ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുയാണ് ഖുശ്‌ബു..

സോഷ്യൽ മീഡിയ വഴി ആയിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് ഇരുപത് കിലോ ഭാരം കുറഞ്ഞു. ഞാൻ ഇപ്പോൾ ആരോഗ്യവതിയായ ഒരു സ്ത്രീയാണ്. എന്നെപ്പോലെ നിങ്ങളും ആരോഗ്യം സൂക്ഷിക്കുക. എല്ലാരും ഒന്നോർക്കുക ആരോഗ്യമാണ് നമ്മുട ഏറ്റവും വലിയ സമ്പത്ത്. എനിക്ക് എന്തേലും തരത്തിലുള്ള അസുഖം ഉണ്ടോ എന്ന് ചോതിച്ചവരോട്. നിങ്ങൾ ഇത് തിരക്കിയതിൽ നന്ദിയുണ്ട്. ഇതിന് മുൻപ് ഒരിക്കൽ പോലും എന്റെ ശരീരം ഇത്ര ഫിറ്റ് ആയിരുന്നിട്ടില്ല. ഇപ്പോൾ ഞാൻ കാരണം നിങ്ങളില്‍ 10 പേരെയെങ്കിലും ഞാൻ കാരണം ശരീരം സൂക്ഷിച്ച് ഫിറ്റ് ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം എന്നാണ് ഖുശ്‌ബു പറയുന്നത്.