ജൂനിയര്‍ സൗബിന്റെ കിടിലന്‍ ചിത്രം പകര്‍ത്തി മമ്മൂട്ടി!!!

അഭിനയം മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പാഷന്‍. ഡ്രൈവിംഗിനോടും ഫോട്ടോഗ്രാഫിയോടുമെല്ലാം മമ്മൂക്കയ്ക്ക് പ്രത്യേക താത്പര്യമുണ്ട്. വിദേശത്തെല്ലാം ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോയെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങളും മമ്മൂക്ക പകര്‍ത്തിയിട്ടുണ്ട്. അതെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യലിടത്ത് വൈറലാകുന്നത് മമ്മൂക്കയുടെ ഒരു കിടിലന്‍ ക്ലിക്കാണ്. അതില്‍ പതിഞ്ഞിരിക്കുന്നത് ഒരു കുട്ടിത്താരമാണ്.

സൗബിന്‍ ഷാഹിറിന്റെ മകന്‍ ഓര്‍ഹാന്റെ ചിത്രമാണ് മമ്മൂട്ടിയുടെ ക്ലിക്കില്‍
പതിഞ്ഞിരിക്കുന്നത്. പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണ്.

ഛായാഗ്രാഹകരുടെ ഭാഷയിലെ ലൈഫ് ഉള്ള ചിത്രം. സൗബിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചത്. ഓര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണെന്നും സൗബിന്‍ പറഞ്ഞു.

അതേസമയം, ആരാധക ലോകവും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ലൈക്കും കമന്റും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Anu