മലയാളികളുടെ പ്രിയതാരമാണ് നടന് സൗബിന് ഷാഹിര്‍. ഇത്തവണത്തെ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. താരത്തിന്റെ വ്യത്യസ്തമായ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ആരാധകരെല്ലാം താരത്തിന് പിറന്നാള്‍ ആശംസിച്ചിരുന്നു.
സൗബിന് ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് പൊന്മുടി സെന്റ് മേരീസ് പള്ളിയിലാണ് എന്നതാണ് ശ്രദ്ധേയമായത്. സൗബിന്റെ പുതിയ ചിത്രം ‘ആബേല്‍’ സിനിമയുടെ സെറ്റിലായിരുന്നു പിറന്നാള്‍ ആഘോഷം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നു താരത്തിന്റെ പിറന്നാള്‍ ആാഘോഷം ആക്കി മാറ്റിയത്.
അതേസമയം പള്ളിയില്‍ വച്ച് പിറന്നാളാഘോഷിക്കാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള സാമൂഹിക വിരുദ്ധരുടെ തീരുമാനത്തിനിടെ സൗബിന്റെ ഈ പിറന്നാള്‍ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് കാണിക്കുന്നത്.
ആബേല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് താരം ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അതിഥി രവിയാണ് സിനിമയില്‍ നായികയായി എത്തുന്നത്. സിദ്ധിക്കും സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലന്‍സിയര്‍, ജയകൃഷ്ണന്, ജോജി ജോണ്‍ എന്നിവരും സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
മലയോര കുടിയേറ്റ കര്‍ഷകരുടെ കഥയാണ് ആബേല്‍ പറയുന്നത്. ക്രൈസ്തവ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം പറയുന്നത്. അജ്മല്‍ ഹസ്ബുല്ലയുടേതാണ്
സംഗീതം. ഛായാഗ്രഹണം രതീഷ് കെ അയ്യപ്പന് ആണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…