രണ്ടുമാസം ഗർഭിണി ആയിരിക്കെ അപ്രതീക്ഷിത വിയോഗം, സൗന്ദര്യയുടെ ജീവിതം ഇങ്ങനെ!

തെന്നിന്ത്യൻ സിനിമകളിൽ  നിറഞ്ഞു നിന്ന നായിക ആയിരുന്നു സൗന്ദര്യ. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ എല്ലാം സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് താരം. മറ്റു നായിക നടിമാരെ അസൂയപ്പെടുത്തും വിധമുള്ള സൗന്ദര്യവും അവസങ്ങളും ആയിരുന്നു സൗന്ദര്യയ്ക്ക് ഉണ്ടായിരുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ താരമൂല്യം ഉള്ള നായികയായിവന്നത്. 12 വര്ഷങ്ങളോളം സിനിമയിൽ അഭിനയിച്ച താരം നൂറിൽകൂടുതൽ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് സൗന്ദര്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻമാമ്പഴത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തിയത്. ചെയ്ത രണ്ടു മലയാള ചിത്രങ്ങളിലും സൗന്ദര്യയുടെ കഥാപാത്രം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്ക പെട്ടിരുന്നു. അത് കൊണ്ട് തന്നെ നിരവധി മലയാളി ആരാധകരും താരത്തിന് ഉണ്ടായിരുന്നു.

സൗമ്യ സത്യ നാരായണ എന്ന തന്റെ പേര് താരം സിനിമകളിൽ വന്നതിനു ശേഷം ആണ് സൗന്ദര്യ എന്നാക്കിയത്. ഗന്ധർവാ എന്ന കന്നഡ ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം തിരവധി നല്ല കഥാപാത്രങ്ങളിലൂടെ കന്നഡ സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കന്നഡ സിനിമയിൽ സൂപ്പർ ഹീറോ ആയി തിളങ്ങിയ താരത്തിന് എന്നാൽ അധികനാൾ ആ പദവിയിൽ തുടരാൻ കഴിഞ്ഞില്ല. 2003 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യ വിവാഹിതയാകുന്നത്. സോഫ്റ്റ്വെയർ എൻജിനീയർ ആയ രഘുവിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളും ആയിരുന്നു. സന്തോഷകരമായ വിവാഹ ജീവിതം ആയിരുന്നു താരത്തിന്റേത്. എന്നാൽ ആ സന്തോഷത്തിനു ഒരു വർഷത്തിന്റെ പോലും ആയുസ് ഉണ്ടായിരുന്നില്ല. ഒന്നാമത്തെ വിവാഹവാർഷികത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് സൗന്ദര്യ മരണപ്പെടുന്നത്.

വിമാനാപകടത്തിൽ സൗന്ദര്യ മരണപ്പെടുമ്പോൾ രണ്ടു മാസം ഗർഭിണി ആയിരുന്നു താരം. ഗർഭിണി ആയതോടെ ഇനി സിനിമയിൽ അഭിനയിക്കുന്നില്ല എന്ന തീരുമാത്തിൽ ആയിരുന്നു സൗന്ദര്യ. അമ്മയാകുന്നതിനെ സന്തോഷവും തയ്യാറെടുപ്പുകളും ആയിരുന്നു താരത്തിന്റേത്. എന്നാൽ ആ സന്തോഷത്തിനു അധികനാൾ ആയുസ്സ് കൊടുക്കാതെയാണ് വിധി സൗന്ദര്യയുടെ ജീവൻ തട്ടി എടുത്തത്.

 

 

 

 

 

 

 

 

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago