Categories: Film News

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന തെന്നിന്ത്യൻ താരറാണിമാർ ഇവരാണ്!!

നമുക്കറിയാം തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉള്ളതിനാൽ പലതാരങ്ങളും തങ്ങളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ല എന്നത്. ഫിറ്റ്‌നസിനായി സമയം ചെലവഴിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും.ട്രെയിനർമാരുടെ കൃത്യമായ നിർദേശങ്ങൾ പാലിച്ചാണ് ഇവരുടെ വർക്കൗട്ടുകൾ. ചിലരാവട്ടെ യോഗയും പരിശീലിക്കാറുണ്ട്. എന്നിരുന്നാലും ചിലരെ ആരോഗ്യപ്രശ്‌നങ്ങൽ നമ്മളെ പിടികൂടാറുണ്ട് . ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന സെലിബ്രിറ്റികളിൽ സാമന്ത മുതൽ നയൻതാര വരെയുള്ളവരുണ്ട്. നമുക്ക് അവർ ആരൊക്കെ എന്നു നോക്കാം.

നയൻതാര
നയൻതാരയ ചർമ്മ സംബന്ധമായ അസുഖത്തിനെ നേരിടുന്നുണ്ട്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കണക്ട് എന്ന ഹൊറർ ചിത്രമാണ് നയൻതാരയുടേതായി റിലീസിനൊരുങ്ങുന്നത്.

സാമന്ത റൂത്ത് പ്രഭു

തനിക്ക് പോളിമോർഫസ് ലൈറ്റ് എറപ്ഷനും മയോസിറ്റിസും ഉണ്ടെന്ന് സാമന്ത റൂത്ത് പ്രഭു തന്നെയാണ് വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയയിൽ ചികിൽസയിൽ കഴിയുകയാണ് നടി ഇപ്പോൾ. താരത്തിനൊപ്പം രക്ഷിതാക്കൾ കൂടെയുണ്ട്. സാമന്ത തന്റെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്താണ് ചികിത്സയിൽ കഴിയുന്നത്.

ശ്രുതി ഹാസൻ

ശ്രുതി ഹാസൻ തനിക്ക് എൻഡോമെട്രിയോസിസും പിസിഒഎസും (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) ഉള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വർക്കൗട്ട് വീഡിയോ ഷെയർ ചെയ്തതിനൊപ്പമാണ് രോഗാവസ്ഥയെ കുറിച്ചും ശ്രുതി ഹാസൻ പങ്കുവെച്ചത്. ഏറ്റവും മോശമായ ഹോർമോൺ പ്രശ്‌നങ്ങൾ താൻ നേരിടുന്നുണ്ടെന്ന് നടി പറഞ്ഞു.

ഇലിയാന ഡിക്രൂസ്

നടി ഇലിയാനയ്ക്ക് ബോഡി ഡിസ്മോർഫിയ എന്ന രോഗാവസ്ഥയാണ്. തന്റെ ഫിസിക്കൽ അപ്പിയറൻസിൽ അസ്വസ്ഥമാകുന്ന ഒരു മാനസികാവസ്ഥയാണതെന്ന് നടി തന്നെയാണ് വ്യക്തമാക്കിയത്

 

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago