സോഷ്യല്‍മീഡിയയിലെ ഏറെ ആരാധകരുള്ള താരങ്ങളാണ് അര്ജുന് സോമശേഖരനും സൗഭാഗ്യ വെങ്കിടേഷും. അര്ജ്ജുന് സോമശേഖരന്‍ മിനിസ്ക്രീനില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നൃത്തത്തിലൂടെയാണ് സൗഭാഗ്യ തന്റേതായ ഇടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അര്‍ജ്ജുനെ കുറിച്ചുള്ള വീഡിയോ വൈറലായിരുന്നു.
അര്‍ജുന്റെ വണ്ടി ഒരു വാഹനത്തില്‍ ഇടിച്ചുവെന്നും നടന് പൊലീസ് കസ്റ്റഡിയില്‍ ആണെന്നും പറഞ്ഞായികുന്നു റിപ്പോര്‍ട്ട്. അക്കാര്യത്തില്‍ പ്രതികരിച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ. പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ വാസ്തവമില്ലെന്ന് സൗഭാഗ്യ പറയുന്നു.
‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മര്‍ദ്ദനമേറ്റ് തളര്‍ന്നു കിടക്കുന്ന നടന് അര്ജുന് സോമശേഖരനും. തുടര്‍ന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാര്‍ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല’, എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ പോസ്റ്റ് പങ്കുവച്ചത്. നിരവധി പേരാണ് താരങ്ങളെ പിന്തുണച്ച് എത്തുന്നത്. വാര്‍ത്ത വ്യാജമാണെന്ന് കാട്ടി ചക്കപ്പഴം താരങ്ങളും പോസ്റ്റ് പങ്കുവച്ചിരുന്നു.
രണ്ട് ദിവസം മുന്‍പ് അര്‍ജുന്റെ വാഹനവും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുവെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാഗത്താണ് തെറ്റെന്ന് ആരോപിച്ച് അര്ജുന് ഓട്ടോറിക്ഷക്കാരനെ മര്‍ദ്ദിച്ചുവെന്നുമാണ് പ്രചരിച്ചിരുന്ന വീഡിയോയിലുള്ളത്. അപകടം നടന്ന സമയത്ത് തടിച്ച് കൂടിയവര്‍ അര്ജുന് ഓട്ടോറിക്ഷക്കാരനുമായി തര്‍ക്കിക്കുന്ന ഒരു വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം വൈറലായത്.