സുദര്‍ശനയെ പൊന്നു കൊണ്ടു മൂടിയത് താരാ കല്യാണ്‍..!!

കഴിഞ്ഞ മാസം ആയിരുന്നു സൗഭാഗ്യക്കും അർജുനും ഒരു പെൺകുഞ്ഞ് ജനിച്ചത്. സുദർശ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ഗർഭകാലം മുതലുള്ള എല്ലാ വിശേഷങ്ങളും സൗഭാഗ്യ സോഷ്യൽ മീഡിയ വഴി അറിയിക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലൊരു വിശേഷം ആണ് നൂലുകെട്ട് പ്രമാണിച്ച് പറഞ്ഞത്. കുഞ്ഞിന്റെ നൂല് കേട്ട് ചടങ്ങിലെ ചിത്രങ്ങൾ ഇന്നലെ തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.

താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. സിനിമയിലോ സീരിയലിലോ അഭിനയിക്കാതെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ. കുഞ്ഞിനെ സ്വാർണ്ണത്തിലാണ് പൊതിഞ്ഞിരിക്കുന്നത് എന്ന തരത്തിലുള്ള കമന്റ്മായി നൂല്കെട്ട് ചടങ്ങിലെ ചിത്രങ്ങൾക്ക് താഴെ ആരാധകരും ഉണ്ട്.

Rahul Kochu