‘ജയാ ജയാ ജയാ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു സിനിമ’

ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റഭിനേതാക്കള്‍.

ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ജയാ ജയാ ജയാ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു സിനിമയെന്ന് പറഞ്ഞാണ് എസ് പി ഹരിയുടെ കുറിപ്പ് ആരംഭിക്കുന്നത്.
ജയാ ജയാ ജയാ ഹേ ആഘോഷിക്കപ്പെടുന്ന കാലത്തു, ശ്രദ്ധിക്കപ്പെടേണ്ട ഒരു മെസേജ് ഉള്ള ഒരു സിനിമയായിരുന്നു ഇത്. ജാഫര്‍ ഇടുക്കി നന്നായി ചെയ്തു. കുടുംബത്തിന് വേണ്ടി ചാവുന്ന വരെ വണ്ടിക്കാളയാകുന്ന അച്ഛന്‍, ടോക്‌സിക് പുരുഷന്‍ ആയി ലേബല്‍ ചെയ്യപ്പെടുന്ന അവസ്ഥ അവസാന ഭാഗത്തു നന്നായി വന്നിട്ടുണ്ട്. കുറച്ചു കോമഡി , പുതിയ നായകന്‍ ബിനു, കൂട്ടുകാരന്‍ ഒക്കെ കുഴപ്പമില്ല. സിനിമയുടെ പേര്, പ്രൊമോഷന്‍, നായകന്റെ പേര് , പോസ്റ്റര്‍ , നായകന്റെ കാസ്റ്റിംഗ് ഒക്കെ കണ്ട് ഇതൊരു ബോഡി ഷെമിങ്ങിന് എതിരെ ഉള്ള സിനിമയാണെന്ന് വിചാരിക്കും, പക്ഷെ ഇന്റര്‍വെല്‍ വരെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടില്ല. ജാഫര്‍ ഇടുക്കി എന്ന അച്ഛന്റെ കഥയാണ് സിനിമ, അതിനെന്ത് കാര്യത്തിന് ഇങ്ങനെ ഒരു പേരും ഈ നായകനെ ഹൈലൈറ്റ് ചെയ്തു പരസ്യങ്ങളും ചെയ്തു എന്നറിഞ്ഞുകൂടാ
ആദ്യപകുതി കണ്ടു നിറുത്തി പോയ ഞാന്‍ ഗ്രൂപുകളില്‍ കണ്ട ചില പോസിറ്റീവ് റിവ്യൂ കാരണം ആണ് രണ്ടാം പകുതി കണ്ടത്, അതിലാണ് ശരിക്കും സിനിമ കൊണ്ട് അവര്‍ ഉദ്ദേശിച്ച കാര്യം വന്നിട്ടുള്ളതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago