ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും…’സ്ഫടികം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്!

സ്ഫടികം എന്ന സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും എല്ലാം പ്രേക്ഷകമനസ്സിലൂടെ മിന്നി മറയും.. ഇപ്പോഴിതാ സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. പുതിയ സാങ്കേതിക മികവില്‍ ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍ ഭദ്രന്‍ അറിയിച്ചത്. സ്ഫടികം സിനിമയുടെ 24ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേഷനും എത്തിയിരിക്കുകയാണ്.

ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ സംഘമാണ് സംവിധായകന്‍ ഭദ്രന്‍ സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന സന്തോഷം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഇവര്‍ ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയും ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ ഓഫീഷ്യല്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പായാണ് സ്ഫടികം എത്തുക. ‘ഭദ്രന്‍ സാറിനോടൊപ്പം. മുഴുവന്‍ മലയാളികള്‍ക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനില്‍ കാണാന്‍! ബിഗ് സ്‌ക്രീനില്‍ ഫോര്‍കെ ഡോള്‍ബി അറ്റ്മോസ് റീമാസ്റ്റേര്‍ഡ് പതിപ്പുമായി ആടു തോമ വീണ്ടും വരുന്നു. കാത്തിരിക്കുക!’,

എന്നാണ് ഓള്‍ഡ് മങ്ക്‌സ് ഡിസൈനിന്റെ പേജില്‍ കുറിച്ചത്. സിനിമ വീണ്ടും എത്തും എന്ന വിവരം സംവിധായകന്‍ തന്നെ ചിത്രത്തിന്റെ 24ാം വാര്‍ഷിക വേളയില്‍ അറിയിച്ചിരുന്നു എങ്കിലും അത് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ആയിരിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രതിഭകളെല്ലാം ഇന്ന് നമ്മുടെ കൂടെയില്ലെന്നും സ്ഫടികം രണ്ടാം ഭാഗം എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെപിഎസി ലളിതയുടെ മരണ സമയത്തും സംവിധായകന്‍ സിനിമയില്‍ ലളിതാമ്മയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോള്‍ പുതിയ സാങ്കേതിക മികവില്‍ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് അറിഞ്ഞതോടെ ആരാധകരും വലിയ ആവേശത്തിലാണ്. സിനിമയ്ക്ക് വേണ്ടി ചിത്രത്തിലെ ഹിറ്റ് ഗാനമായ ഏഴിമലപ്പൂഞ്ചോല വീണ്ടും റെക്കോര്‍ഡ് ചെയ്ത അനുഭവം കെ എസ് ചിത്ര പങ്കുവച്ചിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

19 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

39 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

57 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago