ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ ഉണ്ടായെങ്കിലും മികച്ച രീതിയിൽ തന്നെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പോയത്. ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്ബര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയത് പരമ്പരക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു, ലക്ഷങ്ങൾ ചിലവാക്കിയാണ് പരമ്പരയിലെ ലച്ചുവിന്റെ വിവാഹം ഷൂട്ടിംഗ് ചെയ്തത്.
എന്നാൽ വിവാഹത്തിന്റെ എപ്പിസോഡ് കഴിഞ്ഞതോടെ ജൂഹി പരമ്ബരയിൽ നിന്നും മാറുകയായിരുന്നു. പഠനം മുടങ്ങുന്നതാണ് കാരണം എന്ന് പറഞ്ഞാണ് ജൂഹി പിന്മാറിയത്. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്ബരയില്‍ പുതിയ താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. എന്നാൽ ഇനി പരമ്പര ഉണ്ടാകില്ല, നിർത്തുകയാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോൾ അതിനുള്ള മറുപടി നൽകി ചാനൽ ഉടമ ശ്രീകണ്ഠൻ നായർ എത്തിയിരിക്കുകയാണ്. ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങള്‍ക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ‘ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടുതന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ്’ അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു