Film News

മൈ ലൈഫ് ടൈം സബ്‌സ്‌ക്രിപ്ഷന്‍!! 11ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശ്രീക്കുട്ടി

മിനിസ്‌ക്രീനിലെ ശ്രദ്ധേയ താരമാണ് നടി ശ്രീക്കുട്ടി. സൂപ്പര്‍ഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫിലൂടെയാണ് ശ്രീക്കുട്ടിയെ പ്രശസ്തയാക്കിയത്. ഫൈവ് ഫിംഗേഴ്സിനെയും അവരുടെ സ്‌കൂള്‍ ജീവിതവുമൊക്കെയായിരുന്നു കഥ. ഓട്ടോഗ്രാഫ് തന്നെയാണ് ശ്രീക്കുട്ടിയുടെ ജീവിതവും മാറ്റിമറിച്ചത്.

ഈ പരമ്പരയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ക്യാമറമാനായ മനോജുമായി താരം പ്രണയത്തിലായതും ഒളിച്ചോടി വിവാഹം, രഹസ്യമായി വിവാഹിതരായതും. 18 വയസിലായിരുന്നു ഒളിച്ചോട്ടവും വിവാഹവുമെല്ലാം. അന്നൊന്നും താരം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നു. അടുത്തിടെയാണ് താരം സോഷ്യലിടത്ത് സജീവമായത്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷ നിമിഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.

11ാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് താരം. മൈ ലൈഫ് ടൈം സബ്സ്‌ക്രിപ്ഷന്‍ എന്ന ക്യാപ്ഷനോടെയാണ് ശ്രീക്കുട്ടി മനോജിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ചാണ് സന്തോഷം അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിക്കുന്നത്.

മനോജുമായി 12 വയസ് പ്രായവ്യത്യാസമുണ്ട്. 18ാമത്തെ വയസിലായിരുന്നു ശ്രീക്കുട്ടിയുടെ വിവാഹം. 18 ആവാന്‍ വേണ്ടി കാത്തിരുന്ന് ഓടിപ്പോയി കല്യാണം കഴിച്ചതാണ്. ആ തീരുമാനമെടുത്തതില്‍ പിന്നീടൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

പൊതുവെ വളരെ സീരിയസായി നടക്കുന്ന ആളായിരുന്നു മനോജ്. എല്ലാവരോടും എന്തോ ദേഷ്യമുള്ളത് പോലെയാണ് പെരുമാറ്റം. ആ സ്വഭാവം മാറ്റിയെടുക്കാന്‍ പ്രണയം അഭിനയിച്ച് തുടങ്ങിയതായിരുന്നു. തമാശയ്ക്ക് തുടങ്ങിയ പ്രണയം പിന്നെ അസ്ഥിയ്ക്ക് പിടിക്കുകയായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞിട്ടുണ്ട്.

Anu