Film News

‘ഡിയർ ബോയ്‌സ് , ഗബ്രി ആകാതെ ഇരിക്കുക, കാര്യം കഴിയുമ്പോ ഒരു മെൻഷൻ പോലും ഇല്ലാതെ…’; ചർച്ചയായി ശ്രീലക്ഷ്മിയുടെ പോസ്റ്റ്

​ഗബ്രി പുറത്തായതോടെ ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോംബോ ആണ് വേർപിരിഞ്ഞത്. വീട്ടിൽ നിന്ന് പുറത്ത് വന്ന മോഹൻലാലിന്റെ കൂടെ നിൽക്കുമ്പോഴാണ് ​ഗബ്രി വീട്ടിലുള്ളവരോട് സംസാരിച്ചത്. എന്നാൽ, ആ സമയത്ത് താരം ജാസ്മിന്റെ പേര് മാത്രം പറഞ്ഞില്ല. അവൻ എന്താണ് തന്റെ പേര് പറയാത്തതെന്ന് ജാസ്മിൻ ചോദിക്കുകയും ചെയ്തു. ബാക്കിയുള്ളവരെ കാണാൻ സാധിക്കാത്തതുകൊണ്ടാണ് അവരോട് യാത്ര പറഞ്ഞത്. പക്ഷെ ജാസ്മിനോട് താൻ അതിന്റെ ഉള്ളിൽ വച്ച് യാത്ര പറഞ്ഞിരുന്നുവെന്നുമാണ് ​ഗബ്രി പിന്നീട് പ്രതികരിച്ചത്.

ഇപ്പോൾ ഈ വിഷയത്തിൽ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘മിക്ക സ്ത്രീകളുടെ ജീവിതത്തിലും ഒരു ഗബ്രി ഉണ്ടാകും. ഡിയർ ബോയ്‌സ് , ഗബ്രി ആകാതെ ഇരിക്കുക. കാര്യം കഴിയുമ്പോ ഒരു മെൻഷൻ പോലും ഇല്ലാതെ ബിഗ് ബോസിൽ നിന്ന് ഇറങ്ങി പോകുന്ന ഗബ്രിനേ കാണുമ്പോൾ അവരു ഉദ്ദേശിച്ച കാര്യം സാധിച്ച്‌ കഴിഞ്ഞ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഒരു സ്ത്രീയെ മൊത്തം കണ്ണീരിൽ ആഴ്ത്തി ( വേണമെങ്കിൽ ഒന്ന് രണ്ടു കുട്ടികളെ കൂടെ ഗിഫ്റ്റ് ആയി കൊടുത്തു) പോകുന്ന അനേകം അനേകം പുരുഷൻമാരെ എനിക്ക് ഓർമ്മ വന്നു. ബിഗ്‌ബോസിൽ ഗബ്രി തേഞ്ഞത് പോലെ അവരും ഓവർ കോൺഫിഡൻസ് കാരണം ജീവിതത്തിൽ വട്ടത്തിൽ മൂഞ്ചി പോകണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,’ എന്നാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റിൽ പറയുന്നത്.

Ajay Soni