‘സൈബര്‍ ബുള്ളയിങ് കിട്ടിയവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ’ ശ്രീലക്ഷ്മി

ഏഷ്യാനെറ്റിന്റെ ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന പരമ്പരയില്‍ 14 വയസ്സുള്ള പെണ്‍കുട്ടി മയക്കുമരുന്നിന് അടിമായയതിനെ കുറിച്ചുള്ള വാര്‍ത്ത നല്‍കിയത് വലിയ വിവാദമായിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്നും റിപ്പോര്‍ട്ടര്‍ നൗഫല്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നുമാണ് ഒരുകൂട്ടര്‍ ആരോപിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘ഇയാള് ഒരു റിപ്പോര്‍ട്ട് ഒന്നും നോക്കാതെ റിപ്പോര്‍ട്ട് ചെയും. അപ്പോള് തന്നെ എനിക്ക് തോന്നി എന്തെങ്കിലും പണി പുള്ളിക്ക് കിട്ടും എന്നാണ് ശ്രീലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വാര്‍ത്ത വ്യാജം ആണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നിട്ടും സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഒരാള്‍ക്ക് ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വരുന്നു.
ഇയാള് politically infulenced അല്ലാത്ത reporter ആണ്. ഇയാള് ഒരു റിപ്പോര്‍ട്ട് ഒന്നും നോക്കാതെ റിപ്പോര്‍ട്ട് ചെയും. അപ്പോള് തന്നെ എനിക്ക് തോന്നി എന്തെങ്കിലും പണി പുള്ളിക്ക് കിട്ടും എന്ന്.
അടുത്ത ഊഴം TV Prasad ന് ആകാനാണ് ചാന്‍സ്. കാരണം പുള്ളിയും ഇതുപോലെ മുഖം നോക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ആണ്.
കുട്ടിയുടെ സ്വകാര്യത മാനിക്കണം എന്ന് പറയുന്ന ആള്‍ക്കാരുടെ പ്രവര്‍ത്തി കൊണ്ട് ആ കുട്ടി ആരാണ് എന്ന് ഇന്ന് നാട്ടുകാര്‍ മൊത്തം അറിയുന്ന സ്ഥിതി വന്നു. What a contradiction-
ലാസ്റ്റ് but not ലീസ്റ്റ് , സൈബര്‍ ബുള്ളയിങ് കിട്ടിയവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ…
അത് കിട്ടാതടത്തോളം കാലം നിങ്ങളും ആരെയെങ്കിലും ആരെങ്കിലും പറയുന്ന കേട്ട് ബുള്ളി ചെയ്‌തൊണ്ട് ഇരിക്കും.
More power to Noufal bin yousuf….
സത്യം എന്നെങ്കിലും പുറത്ത് വരട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi