Categories: Film News

വിവാദങ്ങൾക്കിടെ ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ‘ജേർണി’യുടെ ഫസ്റ്റ് ലുക്കെത്തി

ചട്ടമ്പിയ്ക്ക് ശേഷം ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രമാണ് ജേർണി. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവധായകൻ സഞ്ജിത്ത് ചന്ദ്രസേനൻ തന്നെയാണ്.

റോഡ് മൂവിയാണ് ജേർണി.ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നായിക പുതുമുഖ നടിയായിരിക്കും. ശ്രീനാഥ് ഭാസിയും കിഷ്‌കിന്ധ പ്രൊഡക്ഷന്റെ ബാനറിൽ സഞ്ജിത്ത് ചന്ദ്രസേനൻ, മാത്യു പ്രസാദ്,സാഗർ പ്രസാദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.


ശ്രീനാഥ് ഭാസി നായകനായെത്തിയ ചട്ടമ്പിയുടെ റിലീസ് ഇന്നലെയായിരുന്നു.അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്്തത്.ഗുരു സോമസുന്ദരം, ബിനുപപ്പു, ചെമ്പൻവിനോദ്,ഗ്രേസ് ആന്റണി, മൈഥിലി എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ.ആർട്ട് ബീറ്റസ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചട്ടമ്പി നിർമ്മിക്കുന്നത്.

Aiswarya Aishu