സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടകൻ’. സിനിമയിൽ നായകനായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ് . കഴിഞ്ഞ ദിവസം സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു.ടൈറ്റിൽ പ്രഖ്യപിച്ച് കൊണ്ടുള്ള സിനിമയുടെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
തിരിച്ചും മറിച്ചും നോക്കിയാൽ മാത്രം കാര്യങ്ങൾ മനസിലാകുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനെ . ബ്രില്യന്റ് പോസ്റ്റർ എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ മണികണ്ഠൻ ആചാരി,ജാഫർ ഇടുക്കി, രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ സംവിധായതനായ സജിൽ മമ്പാടിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് എസ്കെ മാമ്പാടും ബോധിയും ചേർന്നാണ്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീത സംവിധായകൻ. കടത്തനാടൻ സിനിമാസിന്റെ ബാനറിൽ ഖലീൽ ഹമീദ് ആണ് സിനിമ നിർമിക്കുന്നത്. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി റിലീസിനൊരുങ്ങുന്നത്. സഞ്ജിത്ത് ചന്ദ്രസേനൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖമായ മൃണാളിനി ഗാന്ധിയാണ് സിനിമയിലെ നായിക.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…