തിരിച്ചും മറിച്ചും നോക്കൂ ;ശ്രീനാഥ് ഭാസിയുടെ ‘കടകൻ’ വരുന്നു

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടകൻ’. സിനിമയിൽ നായകനായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ് . കഴിഞ്ഞ ദിവസം സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു.ടൈറ്റിൽ പ്രഖ്യപിച്ച് കൊണ്ടുള്ള സിനിമയുടെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.…

സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടകൻ’. സിനിമയിൽ നായകനായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ് . കഴിഞ്ഞ ദിവസം സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു.ടൈറ്റിൽ പ്രഖ്യപിച്ച് കൊണ്ടുള്ള സിനിമയുടെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യത്യസ്തമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

തിരിച്ചും മറിച്ചും നോക്കിയാൽ മാത്രം കാര്യങ്ങൾ മനസിലാകുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനെ . ബ്രില്യന്റ് പോസ്റ്റർ എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ മണികണ്ഠൻ ആചാരി,ജാഫർ ഇടുക്കി, രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ സംവിധായതനായ സജിൽ മമ്പാടിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് എസ്‌കെ മാമ്പാടും ബോധിയും ചേർന്നാണ്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീത സംവിധായകൻ. കടത്തനാടൻ സിനിമാസിന്റെ ബാനറിൽ ഖലീൽ ഹമീദ് ആണ് സിനിമ നിർമിക്കുന്നത്. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി റിലീസിനൊരുങ്ങുന്നത്. സഞ്ജിത്ത് ചന്ദ്രസേനൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പുതുമുഖമായ മൃണാളിനി ഗാന്ധിയാണ് സിനിമയിലെ നായിക.