മോഹൻലാലിനെ കുറിച്ച് ശ്രീനിയേട്ടൻ  പറഞ്ഞത് വളരെ വിഷമം ആയി! തുറന്നു പറഞ്ഞു  സിദ്ധിഖ്

ഈ അടുത്തിടക്ക് നടൻ ശ്രീനിവാസൻ മോഹൻലാലിനെ  കുറിച്ച് പറഞ്ഞത് വളരെ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയിൽ സ്ര്യഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ നടൻ സിദ്ധിഖ് ആ കാര്യത്തെ കുറിച്ച് പറയുന്നതിങ്ങനെ. മോഹൻലാലിന് കുറിച്ച് ശ്രീനിയേട്ടൻ അങ്ങനെ പറഞ്ഞത് മനസിനെ വളരെ സങ്കടം ഉണ്ടാക്കി. എന്നാൽ ഇതൊരു പ്രശ്‌നം ആക്കി എടുക്കാൻ മോഹൻലാൽ ആഗ്രഹികുന്നില്ല. സത്യത്തിൽ  അതിനെ കുറിച്ച് പറയുവാൻ തന്നെ മടിയാണ് സിദ്ധിഖ് പറയുന്നു.

എന്തിനാണ് ശ്രീനിയേട്ടൻ അങ്ങനെയൊക്കെ പറഞ്ഞത് എന്ന് തോന്നാറുണ്ട്. അങ്ങനെ ഒന്നും വേണ്ടായിരുന്നു  എന്ന് തോനുന്നു, കാരണം ശ്രീനിയേട്ടൻ നമ്മൾ അത്രയും ഇഷ്ട്ടപെടുന്ന വ്യക്തിയാണ്. ഒരിക്കലും ശ്രീനിയേട്ടന്റെ  വായിൽ നിന്നും അങ്ങനെ ആർക്കും ദോഷമുണ്ടാകുന്ന വാചകം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ പക്ഷെ ഇത് സംഭവിച്ചു പോയതായിരിക്കും നടൻ പറയുന്നു.

എന്തായലും ഇതൊരു പ്രശ്നമാക്കാൻ മോഹൻലാലിനെ ഉദ്ദേശമില്ല. അതുകൊണ്ടു ഈ പ്രശ്നം തേഞ്ഞു മാഞ്ഞു പോകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ശ്രീനിയേട്ടന്റെ ഈ വാക്കല്ലേ  ഇപ്പോൾ ചര്ച്ച ആകുന്നത്, അത് വേണ്ടാതെ അവർ തമ്മിൽ ഒന്നിച്ചു അഭിനയിച്ച സിനിമകളിലെ എന്തെല്ലാം വാക്കുകൾ ഉണ്ട് നമ്മൾക്ക് ആലോചിക്കാൻ,എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ , ഈ പ്രശ്നം ഇവിടെ തീരട്ടെ സിദ്ദിഖ് പറയുന്നു.

Suji